മംഗളൂരു വെടിവയ്പ്; കര്‍ണാടക സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചു
ബാംഗളൂര്‍: പൗരത്വ ഭേദഗതി ബില്ലിനെതിരേ നടന്ന പ്രതിഷേധങ്ങള്‍ക്കിടെ മംഗളൂരുവില്‍ പോലീസ് വെടിവയ്പ്പില്‍ രണ്ടു പേര്‍ മരിച്ച സംഭവത്തില്‍ മുഖ്യമന്ത്രി ബി.എസ്.യെദിയൂരപ്പ അന്വേഷണത്തിന് ഉത്തരവിട്ടു. ഏത് തരത്തിലുള്ള അന്വേഷണമാണെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടില്ല. സംഘര്‍ഷങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ കേരളത്തില്‍ നിന്നെത്തിയ മാധ്യമപ്രവര്‍ത്തകരെ പോലീസ് കസ്റ്റഡിയില്‍ എടുത്ത സംഭവവും അന്വേഷിക്കുമെന്നു യെദിയൂരപ്പ വ്യക്തമാക്കിയിട്ടുണ്ട്.
കേരളത്തില്‍ നിന്നുള്ള എട്ടംഗ മാധ്യമസംഘത്തെ വെള്ളിയാഴ്ച രാവിലെയാണ് മംഗളൂരൂ സിറ്റി പോലീസ് കമ്മീഷണറുടെ നേതൃത്വത്തില്‍ കസ്റ്റഡിയിലെടുത്തത്. അകാരണമായി ഏഴ് മണിക്കൂറോളം മാധ്യമപ്രവര്‍ത്തകരെ കസ്റ്റഡിയില്‍ വച്ച ശേഷം പിന്നീട് കേരള പോലീസിന് കൈമാറുകയായിരുന്നു. ഇവരുടെ മൈക്കും കാമറയും മൊബൈല്‍ ഫോണുമെല്ലാം പോലീസ് പിടിച്ചെടുക്കുകയും പിന്നീട് തിരികെ നല്‍കുകയും ചെയ്തിരുന്നു.