അയോധ്യാ വിധി: അവധി ഇവിടങ്ങളിൽ
ന്യൂഡല്‍ഹി: അയോധ്യാവിധിയുടെ പശ്‌ചാത്തലത്തില്‍ ഉത്തര്‍ പ്രദേശിലെ എല്ലാ വിദ്യാഭ്യാസസ്‌ഥാപനങ്ങള്‍ക്കും ഇന്ന് മുതല്‍ സര്‍ക്കാര്‍ അവധി പ്രഖ്യാപിച്ചു. കര്‍ണാടകത്തിലും മധ്യപ്രദേശിലും എല്ലാ വിദ്യാഭ്യാസ സ്‌ഥാപനങ്ങള്‍ക്കും അവധി പ്രഖ്യാപിച്ചിട്ടുണ്ട്.. മറ്റു സംസ്ഥാനങ്ങളിലെ ചില ജില്ലകളിൽ അതീവ ജാഗ്രത നിർദ്ദേശം ഉണ്ട്.ശനിയാഴ്ച രാവിലെ 10.30ന് അഞ്ചംഗ സുപ്രീം കോടതി ബെഞ്ചാണ് വിധി പുറപ്പെടുവിക്കുക.
കേസില്‍ സുപ്രീം കോടതി ഭരണഘടന ബെഞ്ച് വിധി പുറപ്പെടുവിക്കാനിരിക്കെ സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര ഭരണ പ്രദേശങ്ങള്‍ക്കും കേന്ദ്രസര്‍ക്കാര്‍ കര്‍ശന ജാഗ്രതാ നിര്‍ദേശം നല്‍കിയിരുന്നു. അന്തിം വിധി പുറത്തുവരുന്നതോടെ ദശാബ്ദങ്ങള്‍ നീണ്ടുനിന്ന അനിശ്ചിതത്വത്തിനാണ് അവസാനമാകുക.യുപിയില്‍ ഇതുവരെ 4000 അര്‍ധ സൈനികരെയും ഇതിനകം വിന്യസിച്ചുണ്ട്.
നവംബര്‍ 17 ന് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് വിരമിക്കുന്നതിന് മുന്നോടിയായാണ് അയോധ്യ കേസില്‍ വിധി പുറപ്പെടുവിക്കുന്നത്. രാജ്യത്തെ സുപ്രധാന നഗരങ്ങളിലും റെയില്‍വേ സ്റ്റേഷനുകളിലും കനത്ത സുരക്ഷയാണ് ഇതോടനുബന്ധിച്ച് ഏര്‍പ്പെടുത്തിയിട്ടുള്ളത്.