KeralaNews

‘ആ വാക്ക് പ്രയോഗിച്ചതിൽ എന്നെ ചിലർ രാജ്യദ്രോഹിയായി ചിത്രീകരിക്കുന്നു; പ്രഫുൽ പട്ടേലിനെ മാത്രം ഉദ്ദേശിച്ചാണ് അത് ഞാൻ ഉപയോഗിച്ചത്

കൊച്ചി:ലക്ഷദ്വീപിലെ ജനങ്ങൾക്കു വേണ്ടി പോരാടുന്നവരിൽ മുൻനിരയിലുള്ള ആളാണ് സംവിധായികയും സാമൂഹ്യപ്രവർത്തകയുമായ ആയിഷ സുൽത്താന. ദ്വീപ് നിവാസി കൂടിയാണ് ആയിഷ.

സമൂഹമാധ്യമങ്ങളിലൂടെ തന്നെ രാജ്യദ്രോഹിയായി ചിത്രീകരിക്കുന്നവർക്കു മറുപടിയുമായി എത്തിയിരിക്കുകയാണ് ആയിഷ . ചാനൽ ചർച്ചയിൽ ബയോവെപ്പൺ എന്ന വാക്ക് പ്രയോഗിച്ചത് പ്രഫുൽ പട്ടേലിനെ മാത്രം ഉദ്ദേശിച്ചാണെന്നും രാജ്യത്തെയോ ഗവൺമെന്റിനെയോ അല്ലെന്നും ആയിഷ പറഞ്ഞു.

ആയിഷ സുൽത്താനയുടെ വാക്കുകൾ:

‘എന്റെ മദീന നിങ്ങളോട് യുദ്ധത്തിന് വന്നാലും നിങ്ങൾ നിങ്ങളുടെ മാതൃരാജ്യത്തോടൊപ്പം നിൽക്കണം എന്ന് പഠിപ്പിച്ചത് മുഹമ്മദ് നബി (സ)’..ഇത് ഇവിടെ പറയാനുള്ള കാരണം

എന്നെ ചിലർ രാജ്യദ്രോഹിയായി ചിത്രീകരിക്കുന്നു, അതിനു കാരണം ഇന്നലത്തെ ചാനൽ ചർച്ചയിൽ ഞാൻ ‘ബയോവെപ്പൺ’ എന്നൊരു വാക്ക് പ്രയോഗിച്ചതിൽ ആണ്

സത്യത്തിൽ ആ ചർച്ച കാണുന്ന എല്ലാവർക്കും അറിയാം ഞാൻ ആ വാക്ക് പ്രയോഗിച്ചത് പ്രഫുൽ പട്ടേലിനെ മാത്രം ഉദ്ദേശിച്ച് തന്നെയാണു… പ്രഫുൽ പട്ടേലും അയാളുടെ നയങ്ങളും തികച്ചും ഒരു വെപ്പൺ പോലെ എനിക്ക് തോന്നി.

അതിന് കാരണം ഒരു വർഷത്തോളമായി 0 കോവിഡ് ആയ ലക്ഷദ്വീപിൽ ഈ പ്രഫുൽ പട്ടേലും, ആളുടെ കൂടെ വന്നവരിൽ നിന്നുമാണ് ആ വൈറസ് നാട്ടിൽ വ്യാപിച്ചത്… ഹോസ്പിറ്റൽ ഫെസിലിറ്റിസ് ഇല്ലാ എന്നറിഞ്ഞിട്ടും ആ കാര്യം ഞങ്ങളുടെ മെഡിക്കൽ ഡയറക്ടർ, പ്രഫുൽ പട്ടേലിനെ അറിയിച്ചപ്പോഴും അതൊന്നും ചെവി കൊള്ളാതെ മെഡിക്കൽ ഡയറക്ടർറെ പോലും ഡീ പ്രമോട്ട് ചെയ്ത ഈ പ്രഫുൽ പട്ടേലിനെ ഞാൻ ബയോവെപ്പൺ ആയി താരതമ്യം ചെയ്തു.

അല്ലാതെ രാജ്യത്തെയോ ഗവൺമെന്റിനെയോ അല്ല. ചാനലിലെ ടെക്നിക്കൽ ഇഷ്യൂ കാരണം പരസ്പരം പറയുന്ന കാര്യങ്ങളിൽ ശ്രദ്ധ കുറവ് അവിടെ ഉണ്ടായിട്ടുണ്ട് അതിൽ ഞാൻ അവസാനം വരെയും പ്രഫുൽ പട്ടേലിനെ തന്നെയാണു പറഞ്ഞുകൊണ്ടിരുന്നത്. അല്ലാതെ എന്റെ രാജ്യത്തെ അല്ല.

കോവിഡ് കേരളത്തിൽ എത്തിയ അന്ന് മുതൽ ഞാൻ ഒരു ദിവസം പോലും റസ്റ്റില്ലാതെ ലക്ഷദ്വീപ് ഗവൺമെന്റിന്റെ കൂടെ നിന്ന് അവരെ സഹായിച്ചിട്ടുണ്ട് അതിനെ പറ്റി അന്ന് ലക്ഷദ്വീപിലെ യാത്രക്കാരുടെ കാര്യങ്ങൾ നോക്കിയിരുന്ന സർക്കിൾ ഇൻസ്പെക്ടർ എന്നെ പറ്റി പറഞ്ഞൊരു വിഡിയോ ഞാൻ ഇതിന്റെ കൂടെ പോസ്റ്റു ചെയ്യുന്നു.

അന്ന് ഉറക്കം പോലും ഇല്ലാതെ അവിടെ ഇവിടെ കുടുങ്ങി കിടക്കുന്നവരേയും, ഇവാകുവേഷൻ നടക്കുമ്പോൾ ആ രോഗികളെയും പോയി കൊണ്ട് വന്നു യഥാ സ്ഥലത്ത് എത്തിച്ചത് ഗവൺമെന്റിനോടുള്ള എന്റെ ഉത്തരവാദിത്തമായി കണ്ടത് കൊണ്ടാണ് ഒപ്പം ആ നാട്ടിൽ കൊറോണ വരാതിരിക്കാൻ വേണ്ടിയും കൂടിയാണ്… അന്ന് അത്രയും റിസ്ക് എടുത്ത ഞാൻ പിന്നിട് അറിയുന്നത് പ്രഫൂൽ പട്ടേൽ കാരണം കൊറോണ നാട്ടിൽ പടർന്നു പിടിച്ചു എന്നതാണ്…സത്യത്തിൽ നിങ്ങൾ ഒന്ന് മനസിലാക്ക്… ഞാൻ പിന്നേ അദ്ദേഹത്തെ എന്ത് പേരിലാണ് വിളിക്കുക.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker