കല്യാണ വീട്ടിലേക്ക് സാധനങ്ങളുമായി പോകുകയായിരുന്ന ഓട്ടോറിക്ഷ മോഷ്ടിച്ചു കൊണ്ടുപോകുന്നതിനിടെ അപകടത്തില്‍പ്പെട്ടു; മോഷ്ടാവിന് പരിക്ക്
കൊല്ലം: തിരുവനന്തപുരത്ത് നിന്നു കല്യാണവീട്ടിലേക്കുള്ള സാധനങ്ങളുമായി പോകുന്നതിനിടെ മോഷണം പോയ ഓട്ടോറിക്ഷ കാറുമായി കൂട്ടിയിടിച്ച് അപകടം. അപകടത്തില്‍ ഓട്ടോ ഓടിച്ചിരുന്ന തിരുവനന്തപുരം നെയ്യാറ്റിന്‍കര സ്വദേശി ശെന്തിലിന് പരിക്കേറ്റു. . ഇയാളെ പാരിപ്പള്ളി മെഡിക്കല്‍ കോളേജിലും തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേക്കും മാറ്റി. ദേശീയപാതയില്‍ കല്ലുവാതുക്കല്‍ കുരിശുംമൂടിന് സമീപത്താണ് അപകടമുണ്ടായത്.
കല്യാണവീട്ടിലേക്കുള്ള സാധനങ്ങളുമായി ചാലയില്‍ നിന്നും പോകുന്നതിനിടെ വണ്ടി റോഡരികില്‍ ഒതുക്കിയ ശേഷം ഡ്രൈവര്‍ ചായ കുടിക്കാന്‍ കയറിയപ്പോള്‍ ഒരാള്‍ ഓട്ടോയുമായി കടന്നുകളയുകയായിരുന്നു.
സംഭവത്തില്‍ ഫോര്‍ട്ട് പോലീസ് അന്വേഷണം നടത്തുന്നതിനിടെയാണ് ഓട്ടോ അപകടത്തില്‍പ്പെട്ട വിവരം അറിയുന്നത്. എറണാകുളത്ത് നിന്നു തിരുവനന്തപുരത്തേക്ക് പോകുകയായിരുന്നു കാര്‍ ഓട്ടോയില്‍ ഇടിക്കുകയായിരുന്നു. സംഭവത്തില്‍ ചാത്തന്നൂര്‍ പോലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.