കോഴിക്കോട്ട് ആത്മഹത്യക്ക് ശ്രമിച്ച ഓട്ടോ ഡ്രൈവര്‍ മരിച്ചു.
കോഴിക്കോട്: വായ്പയെടുത്ത് വാങ്ങിയ ഓട്ടോറിക്ഷ സ്റ്റാന്‍ഡിലിറക്കാന്‍ അനുവദിക്കില്ലെന്ന ഭീഷണിയെത്തുടര്‍ന്ന് ആത്മഹത്യക്ക് ശ്രമിച്ച ഓട്ടോ ഡ്രൈവര്‍ മരിച്ചു. എലത്തൂര്‍ എസ്കെ ബസാറിലെ രാജേഷ് ആണ് മരിച്ചത്. രണ്ടാഴ്ച്ച മുൻപാണ് രാജേഷ് വായ്പ്പയെടുത്ത് ഓട്ടോറിക്ഷ വാങ്ങിയത്. എന്നാൽ സ്റ്റാന്‍ഡിൽ ഓടിക്കാൻ മറ്റുള്ള ഓട്ടോക്കാർ അനുവദിച്ചില്ല. ഇത് രാജേഷ് അവഗണിച്ചതോടെ വഴിയില്‍ തടഞ്ഞുവച്ച് ഒരു സംഘം മര്‍ദിക്കുകയും വധഭീഷണി മുഴക്കുകയും ചെയ്തു. ഇതില്‍ മനംനൊന്തായിരുന്നു ആത്മഹത്യാ ശ്രമം. കേസില്‍ അറസ്റ്റിലായ സിപിഎം പ്രദേശിക നേതാക്കളായ ഒ. കെ.ശ്രീലേഷ്, ഷൈജു കാവോത്ത് എന്നിവര്‍ റിമാന്‍ഡിലാണ്. സംഭവവുമായി ബന്ധപ്പെട്ട് സിഐടിയുവിന് പങ്കില്ലെന്നാണ് ജില്ലാ നേതൃത്വം വിശദീകരണം നൽകുന്നത്.