ബസ് കാത്തുനിന്ന യുവതിക്ക് മുന്നില്‍ നഗ്നതാ പ്രദര്‍ശനം; ഓട്ടോഡ്രൈവര്‍ അറസ്റ്റില്‍
മുംബൈ: മുംബൈയില്‍ ബസ് കാത്തുനിന്ന യുവതിക്കു മുന്നില്‍ നഗ്നതാ പ്രദര്‍ശനം നടത്തിയ ഓട്ടോറിക്ഷാ ഡ്രൈവര്‍ അറസ്റ്റില്‍. മലാഡ് സ്വദേശി മുഹമ്മദ് ഷക്കില്‍ അബ്ദുള്‍ ഖാദര്‍ മേമനെയാണു മുംബൈ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്. ഈ മാസം ഒന്നിന് രാത്രി പതിനൊന്നോടെയായിരുന്നു കേസിനാസ്പദമായ സംഭവം. ലിങ്ക് റോഡിലെ ചിഞ്ചോളി ബന്ദറില്‍ ബസ് കാത്തുനിന്ന യുവതിക്കു മുന്നില്‍ ഓട്ടോ നിര്‍ത്തിയ ശേഷം ഇയാള്‍ നഗ്‌നത പ്രദര്‍ശിപ്പിക്കുകയായിരുന്നു.
ഇതിനുശേഷം കൂടുതല്‍ അസഭ്യപ്രദര്‍ശനങ്ങളിലേക്കും ഇയാള്‍ കടന്നു. ഇതോടെ പെണ്‍കുട്ടി സ്ഥലത്തുനിന്നു മാറി. ഇതിനുശേഷം മാതാവിനൊപ്പം ബങ്കുര്‍ നഗര്‍ പോലീസ് സ്റ്റേഷനില്‍ എത്തി ഓട്ടോ ഡ്രൈവര്‍ക്കെതിരേ പരാതി നല്‍കുകയായിരുന്നു. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ പോലീസ് നടത്തിയ അന്വേഷണത്തിലാണ് മേമന്‍ പിടിയിലാകുന്നത്. പ്രതിക്കെതിരേ നേരത്തെ തന്നെ സ്ത്രീപീഡന കേസുകള്‍ നിലവിലുണ്ടെന്നും പോലീസ് അറിയിച്ചു.