Home-bannerKeralaNewsRECENT POSTS
ജോളിക്കെതിരെ തെളിവുമായി ജയശ്രീയെ ആശുപത്രിയില്‍ എത്തിച്ച ഡ്രൈവർ
കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പരയിലെ മുഖ്യപ്രതി ജോളിക്കെതിരെ തെളിവുമായി ഓട്ടോ ഡ്രൈവറുടെ വെളിപ്പെടുത്തല്‍. ഡെപ്യൂട്ടി തഹസില്‍ദാര്‍ ജയശ്രീയുടെ മകളെ ആശുപത്രിയില്‍ എത്തിച്ച ഡ്രൈവറാണ് പുതിയ വെളിപ്പെടുത്തലുമായി രംഗത്ത് വന്നിരിക്കുന്നത്. ആശുപത്രിയില്‍ നിന്ന് തന്നെ ഒഴിവാക്കാന്‍ ശ്രമിച്ചെന്നും കുട്ടിക്ക് വയ്യാതായ സമയത്ത് ജോളി വീട്ടിലുണ്ടായിരുന്നതായുമാണ് ഓട്ടോ ഡ്രൈവര്‍ പത്മദാസന്റെ വെളിപ്പെടുത്തല്‍.
പക്ഷെ സംഭവസമയത്ത് ജയശ്രീ വീട്ടില്‍ ഉണ്ടായിരുന്നില്ല. ആശുപത്രിയില്‍ വച്ച് തിരികെ പോകാന്‍ ജോളി നിര്‍ബന്ധിച്ചെങ്കിലും മടങ്ങാതെ താന്‍ ആശുപത്രിയില്‍ നിന്നെന്നും ഡ്രൈവര്‍ വെളിപ്പെടുത്തി. കുട്ടി അപസ്മാരം ഉള്ളപോലെ ലക്ഷണങ്ങള്‍ കാണിച്ചിരുന്നു എന്ന് പത്മദാസന്‍ കൂട്ടിചേര്‍ത്തു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News