നോട്ടിംഗ്ഹാം :ലോകകപ്പ് ക്രിക്കറ്റിൽ ബംഗ്ലാദേശിനെതിരെ ഓസ്‌ട്രേലിയയ്ക്ക് 48 റൺസിന്റെ വിജയം. ബാറ്റ്സ്മാൻമാർ റൺമഴ തീർത്ത മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഓസ്ട്രേലിയ 50 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 381 റൺസ് നേടി. മറുപടി ബാറ്റിംഗിൽ ഉശിരൻ പോരാട്ടം നടത്തിയ ബംഗ്ലാദേശിന് നിശ്ചിത ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 333 റൺ നേടാനെ കഴിഞ്ഞുള്ളൂ.
തുടർച്ചയായ രണ്ടാം മത്സരത്തിലും സെഞ്ചുറി നേടിയ ഡേവിഡ് വാർണറുടെ [166] മികച്ച ബാറ്റിംഗാണ് ഓസിസിനെ കൂറ്റൻ സ്കോറിലെത്തിച്ചത്. ഫിഞ്ച് 53], ഖവാജl 89), മാക്സവെൽ [32] എന്നിവരും വാർണർക്ക് പിന്തുണ നൽകി.
മറുപടി ബാറ്റിംഗിനിറങ്ങിയ ബംഗ്ലാദേശിനായി മുഷ്ഫിക്കർ 102, തമീം 62, മഹ്ദുള്ള 69 ഷാക്കിബ് 41 എന്നിവർ മെച്ചപ്പെട്ട പ്രകടനം കാഴ്ചവെച്ചു.ബംഗ്ളദേശിനായി സൗമ്യ സർക്കാർ മൂന്നു വിക്കറ്റ് നേടി.ഓസ്ട്രേലിയയ്ക്കായി സ്റ്റാർക്ക്, കൂൾട്ടെർ നെയിൽ,സ്റ്റോയിനിസ് എന്നിവർ രണ്ടു വിക്കറ്റ് വീതം വീഴ്ത്തി.വിജയത്തോടെ 10 വിക്കറ്റുമായി ഓസ്ട്രേലിയ പോയിന്റ് പട്ടികയിൽ ഒന്നാമതെത്തി. 9 പോയിന്റുമായി ന്യൂസിലാൻസ് രണ്ടാം സ്ഥാനത്ത്.7 പോയിന്റുള്ള ഇന്ത്യ നാലാം സ്ഥാനത്താണ്.