പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലിഫ്റ്റില്‍ വച്ച് പീഡിപ്പിക്കാന്‍ ശ്രമം; ദുബൈയില്‍ തടവുശിക്ഷയ്ക്ക് പിന്നാലെ ഇന്ത്യക്കാരനെ നാടുകടത്താന്‍ ഉത്തരവ്
ദുബായ്: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ ഇന്ത്യക്കാരന് ദുബൈയില്‍ തടവുശിക്ഷ. 15കാരിയായ പെണ്‍കുട്ടിയെ ലിഫ്റ്റിനുള്ളില്‍ വച്ചാണ് ഈയാള്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചത്. സംഭവത്തില്‍ പ്രതിക്ക് മൂന്നുമാസം തടവുശിക്ഷയാണ് ദുബൈ പ്രാഥമിക കോടതി വിധിച്ചത്.
കഴിഞ്ഞ ഓഗസ്റ്റിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. കോമറോസ് ഐലന്‍ഡില്‍ നിന്നുള്ള വിദ്യാര്‍ത്ഥിനിയും രണ്ട് സഹോദരിമാരും ബര്‍ ദുബൈയിലെ താമസസ്ഥലത്തുള്ള ലിഫ്റ്റില്‍ കയറി. ലിഫ്റ്റില്‍ നിന്നും അപ്പാര്‍ട്ട്‌മെന്റിലേക്ക് ഇറങ്ങാന്‍ തുടങ്ങിയ 15കാരിയുടെ ശരീരത്തിന്റെ പിന്‍ഭാഗത്ത് 38കാരനായ പ്രതി സ്പര്‍ശിക്കുകയായിരുന്നു.
തുടര്‍ന്ന് പെണ്‍കുട്ടി ഇക്കാര്യം തന്റെ പിതാവിനെ അറിയിച്ചു. പിന്നീട് ദുബൈ പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു. അറസ്റ്റിലായ പ്രതിക്കെതിരെ ദുബൈ പബ്ലിക് പ്രോസിക്യൂഷന്‍ ലൈംഗിക അധിക്ഷേപത്തിന് കുറ്റം ചുമത്തി. തടവുശിക്ഷയ്ക്ക് ശേഷം പ്രതിയെ നാടുകടത്താനും കോടതി ഉത്തരവിട്ടു.