CrimeFeaturedKeralaNews

ബ്ലേഡ് മാഫിയ പ്രവര്‍ത്തനത്തിന് മറ പള്ളിക്കമ്മിറ്റി,നഴ്‌സിംഗ് തട്ടിപ്പും റിയല്‍ എസ്റ്റേറ്റ് തട്ടിപ്പും നടത്തിയതായി ആരോപണങ്ങള്‍,അതിരമ്പുഴയില്‍ വാഹനമിടിപ്പിച്ചുകൊല്ലാന്‍ ക്വൊട്ടേഷന്‍ നല്‍കിയ റെജി പോര്‍ത്താസീസ് ചെറിയ മീനല്ല

അതിരമ്പുഴ:പ്രഭാത സവാരിയ്ക്കിടെ വഴിയാത്രക്കാരനെ വാഹനമിടിപ്പിച്ച് കൊല്ലുന്നതിനായി ക്വൊട്ടേഷന്‍ നല്‍കിയ റെജി പോര്‍ത്താസീസ് ബ്ലേഡ് ഗുണ്ടാസംഘത്തലവന്‍.റെജിയുമായുള്ള ഇടപാടുകളിലൂടെ നിരവധി പേര്‍ക്കാണ് കിടപ്പാടം നഷ്ടമായത്.പുതുപ്പള്ളി പയ്യപ്പാട് സ്വദേശിയുടെ ഇടപാടുകളുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കങ്ങളുടെ തുടര്‍ച്ചയാണ് അതിരമ്പുഴ സ്വദേശിയായ നെല്‍സണെന്ന സെബാസ്റ്റ്യനെ വധിയ്ക്കാന്‍ ശ്രമിയ്ക്കുന്നതിലേക്ക് കാര്യങ്ങള്‍ എത്തിയത്.

റെജിയില്‍ നിന്നും 70 ലക്ഷം രൂപ കടംവാങ്ങിയ ദിലീപ് പലിശയക്കം ഒരു കോടിയോളം രൂപ മടക്കി നല്‍കിയിരുന്നു. എന്നാല്‍ പണയാധാരമായി നല്‍കിയ വസ്തുവകകള്‍ റെജി തീറാധാരമായി രജിസ്റ്റര്‍ ചെയ്യുകയായിരുന്നു. പയ്യപ്പാടിയില്‍ അഞ്ചുകോടിയോളം വിലമതിയ്ക്കുന്ന വസ്തു കേവലം 70 ലക്ഷം രൂപയ്ക്ക് തട്ടിയെടുക്കാനാണ് ഇയാള്‍ ശ്രമിച്ചത്.നഴ്‌സിംഗ് ജോലിയ്ക്ക് ഉദ്യോഗാര്‍ത്ഥികളെ വിദേശത്തേക്ക് കൊണ്ടുപോകാനെന്ന പേരിലും ഇയാള്‍ നിരവധി പേരില്‍ നിന്നായി ലക്ഷങ്ങള്‍ തട്ടിയച്ചതായി ആരോപണമുണ്ട്.

റെജി ക്വൊട്ടേഷന്‍ സംഘത്തെ നിയോഗിച്ച് വധിയ്ക്കാന്‍ ശ്രമിച്ച നെല്‍സണും ഇയാളുടെ മുന്‍ പങ്കാളിയായിരുന്നു. ചില റിയല്‍ എസ്റ്റേറ്റ് ഇടപാടുകളുമായി ബന്ധപ്പെട്ടുയര്‍ന്ന തര്‍ക്കങ്ങളേത്തുടര്‍ന്ന് ഇരുവരും വഴിപിരിയുകയായിരുന്നു.

ശനിയാഴ്ച രാവിലെ 6.50 നായിരുന്നു അതിരമ്പുഴ ഐക്കരക്കുന്നില്‍വച്ച് നെല്‍സണെ വാഹനമിടിപ്പിച്ച് കൊല്ലാന്‍ ശ്രമിച്ചത്. നെല്‍സണെ മറികടന്ന് മുന്നോട്ടുപോയ മഹാരാഷ്ട്ര രജിസ്‌ട്രേഷനുള്ള സൈലോ കാര്‍ പിറകോട്ടുവന്ന് ഇടിച്ചുവീഴ്ത്തുകായിയിരുന്നു.ഇടിച്ചുവീഴ്ത്തിയശേഷം മുന്നോട്ടുകുതിയ്ക്കുന്നതിനിടെ നിയന്ത്രണം വിട്ട കാര്‍ മുന്നിലുള്ള പോസ്റ്റില്‍തട്ടി വാഹനം മറിയുകയായിരുന്നു.

ഇടിയേറ്റ് വീണ നെല്‍സണ്‍ നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ട് സമീപത്തെ വീട്ടില്‍ അഭയം പ്രാപിച്ചു. ഇതിനിടയില്‍ കാറിനുള്ളില്‍ ഉണ്ടായിരുന്ന ക്വട്ടേഷന്‍ സംഘം പുറത്തിറങ്ങി അത് വഴി എത്തിയ ഓട്ടോറിക്ഷയില്‍ കയറി തെള്ളകത്തെ സ്വകാര്യ ആശുപത്രിയില്‍ അഡ്മിറ്റ് ആകുകയും ചെയ്തു.സമീപത്തെ വീട്ടില്‍ അഭയം പ്രാപിച്ച നെല്‍സനെ വിട്ടു ഉടമസ്ഥന്‍ തെള്ളക്കത്ത അശുപത്രിയില്‍ പ്രവേശിപ്പിച്ചു. എന്നാല്‍ ഇവര്‍ ചെല്ലുമ്പോള്‍ ക്വട്ടേഷന്‍ സംഘത്തെയും അവിടെ വച്ച് കണ്ട് മുട്ടുകയായിരുന്നു.ഇതോടെ നെല്‍സണ്‍ ഏറ്റുമാനൂര്‍ പോലീസില്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് പോലീസ് എത്തി ഇവരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോഴാണ് റജി പ്രോത്താസീസ് നല്‍കിയ ക്വട്ടേഷനാണന്ന് മനസിലായത്.

വാഹനത്തിലുണ്ടായിരുന്ന മൂന്നു പേരെ ആശുപത്രിയില്‍ നിന്നും കസ്റ്റഡിയിലെടുത്തു.എറണാകുളം ഏലൂര്‍ കവലയ്ക്കല്‍ വീട്ടില്‍ സെബാസ്റ്റ്യന്റെ മകന്‍ ജോസ് കെ സെബാസ്റ്റ്യന്‍ (45), പാലക്കാട് കല്ലിപ്പാടം കുന്നിയില്‍ വീട്ടില്‍ ജയശങ്കറിന്റെ മകന്‍ സുജേഷ് കെ.( 32), ത്രിശ്ശൂര്‍ ചേലക്കര ചിറകുഴിയില്‍ വീട്ടില്‍ വര്‍ക്കിയുടെ മകന്‍ ഏലിയാസ് കുട്ടി സി.വി എന്നിവരായിരുന്നു ക്വൊട്ടേഷന്‍ സംഘാഗങ്ങള്‍.തുടര്‍ന്ന് ഇവരെ വിശദമായി ചോദ്യം ചെയ്തതോടെയാണ് റെജി പോര്‍ത്താസിസിന്റേതാണ് ക്വൊട്ടേഷനെന്ന് വ്യക്തമായത്‌.

അതിരമ്പുഴയിലെ സാമൂഹിക സാംസ്‌കാരിക രംഗങ്ങളിലെ സജീവമായ ഇടപെടല്‍ സാമൂഹ്യവിരുദ്ധപ്രവര്‍ത്തനങ്ങള്‍ക്ക് റെജി പോര്‍ത്താസിസ് മറയാക്കിയിരുന്നു.പ്രശസ്ത തീര്‍ത്ഥാടന കേന്ദ്രമായ അതിരമ്പുഴ പള്ളിയിലെ കൈക്കാരനായിരുന്ന റെജി പള്ളി കമ്മിറ്റിയിലുമുണ്ടായിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button