‘അവനവന്റെ അമ്മ മരിച്ചാലും മറ്റേ അര്‍ത്ഥം മാത്രം കാണുന്ന ചിലതരം രോഗികള്‍’; അശ്ലീല കമന്റിട്ടയാള്‍ക്ക് എട്ടിന്റെ പണി കൊടുത്ത് അശ്വതി ശ്രീകാന്ത്
സോഷ്യല്‍ മീഡിയകളില്‍ താരങ്ങള്‍ക്ക് നേരെയുള്ള സൈബര്‍ ആക്രമണങ്ങള്‍ ദിനംപ്രതി വര്‍ധിച്ചു വരുകയാണ്. സൈബര്‍ അറ്റാക്കിനെതിരെ നിരവധി താരങ്ങള്‍ രംഗത്തെത്തിയിരുന്നു. സൈബര്‍ ആക്രമണങ്ങള്‍ക്കെതിരെ രംഗത്തെത്തിയിരിക്കുകയാണ് നടിയും അവതാരകയുമായ അശ്വതി ശ്രീകാന്ത്. അശ്ലീല കമന്റിട്ടയാളുടെ പ്രൊഫൈല്‍ പങ്കുവെച്ചാണ് അശ്വതിയുടെ പോസ്റ്റ്.
”നല്ല അന്തസ്സുള്ള ആളാണ്. പ്രൊഫൈല്‍ ഫേക്ക് ആവാന്‍ സാദ്ധ്യത ഉണ്ട്. പ്രവാസിയായാല്‍ കണ്ടു പിടിക്കാന്‍ പറ്റില്ലെന്ന് വിചാരിച്ച് സ്ത്രീകളെ കുറിച്ച് സോഷ്യല്‍ മീഡിയയില്‍ വന്ന് എന്തും പറഞ്ഞു കളയും. സെക്ഷ്വല്‍ അബ്യുസ് ആണ് മെയിന്‍. ആ കമന്റ് ഇവിടെ പോസ്റ്റ് ചെയ്യാന്‍ എന്റെ മാന്യത അനുവദിക്കുന്നില്ല. റിപ്പോര്‍ട്ട് ചെയ്യാന്‍ പറ്റുമെങ്കില്‍ ചെയ്യണം…’ എന്നാണ് അശ്വതി പോസ്റ്റില്‍ കുറിച്ചിരിക്കുന്നത്.
കൂടാതെ തന്നെ കുറിച്ച് ഒരു മാധ്യമത്തില്‍ വന്ന വാര്‍ത്തയുടെ കീഴില്‍ വന്ന കമന്റുകളും അശ്വതി പങ്കുവെച്ചിട്ടുണ്ട്. ”അവനവന്റെ അമ്മ മരിച്ചാലും ഹി ഹി എന്ന് പറയുന്നവരും എല്ലാത്തിനും മറ്റേ അര്‍ത്ഥം മാത്രം കാണുന്ന ചിലതരം രോഗികളും. ഓരോ ജന്മങ്ങള്‍” എന്ന കുറിപ്പോടെയാണ് കമന്റുകള്‍ പങ്കുവെച്ചിരിക്കുന്നത്.
റേഡിയോ ജോക്കി, അവതാരക എന്നീ നിലകളില്‍ തിളങ്ങിയ താരമാണ് അശ്വതി ശ്രീകാന്ത്. ചക്കപ്പഴം എന്ന സീരിയലിലാണ് അഭിനയിക്കുന്നത്. താരത്തിന്റെ സാമൂഹിക വിഷയങ്ങളിലെ പ്രതികരണങ്ങളും പോസ്റ്റുകളുമെല്ലാം ചര്‍ച്ചയായി മാറാറുണ്ട്.