KeralaNews

തിരുനൽവേലിയിൽ 82 ഏക്കർ സ്ഥലം, കൈയ്യിൽ 40000 രൂപ, 1.4 കോടിയുടെ സ്വർണം, 8 വാഹനങ്ങൾ: സുരേഷ് ഗോപിയുടെ ആസ്തി വിവരം;തൃശൂരില്‍ ദരിദ്രന്‍ സുനില്‍കുമാര്‍

തൃശ്ശൂർ: തൃശ്ശൂരിലെ ബിജെപി സ്ഥാനാർത്ഥി സുരേഷ് ഗോപിയുടെ ആസ്തി രേഖകൾ അടക്കം വ്യക്തമാക്കുന്ന നാമനിർദ്ദേശ പത്രിക തെരഞ്ഞെടുപ്പ് കമ്മീഷൻ പുറത്തുവിട്ടു. സുരേഷ് ഗോപിക്ക് 40000 രൂപ കൈയ്യിലുണ്ട്. വിവിധ ബാങ്ക് അക്കൗണ്ടുകളിലായി 24 ലക്ഷം രൂപയും 7 ലക്ഷം രൂപയുടെ മ്യൂച്വൽ ഫണ്ട് / ബോണ്ട് എന്നിവയുമുണ്ട്. പോസ്റ്റോഫീസിൽ 67 ലക്ഷം രൂപയുടെ നിക്ഷേപവും ഉണ്ടെന്ന് രേഖകൾ പറയുന്നു.

ഇതിന് പുറമെ 1025 ഗ്രാം സ്വർണ്ണം സുരേഷ് ഗോപിയുടെ കൈവശമുണ്ട്. 53 ലക്ഷം രൂപയാണ് മൂല്യം. ഭാര്യയുടെ പേരിൽ 54 ലക്ഷം രൂപ മൂല്യമുള്ള സ്വർണ്ണവും 2 മക്കളുടെ പേരിൽ 36 ലക്ഷം രൂപ വരുന്ന സ്വർണ്ണവമുണ്ട്. സുരേഷ് ഗോപിക്ക്   4 കോടി 68 ലക്ഷം രൂപ ആകെ  വരുമാനം. 2023 – 24 വർഷത്തെ ആദായ നികുതി റിട്ടേൺ അടിസ്ഥാനമാക്കിയാണ് കണക്ക്.

ഭാര്യയ്ക്ക് 4.13 ലക്ഷം വരുമാനമുണ്ട്. 4.07 കോടിയിലധികം രൂപയുടെ ജംഗമ ആസ്തിയും സുരേഷ് ഗോപിക്കുണ്ട്. രണ്ട് മക്കളുടെ പേരിൽ 3 കോടിയിലേറെ രൂപയുടെ ജംഗമ ആസ്തിയുണ്ട്. സുരേഷ് ഗോപിയുടെ പേരിൽ 1.87 ലക്ഷം രൂപ മൂല്യമുള്ള സ്വത്തുണ്ട്. ഏഴ് കേസുകളും സ്ഥാനാർത്ഥിയുടെ പേരിലുണ്ട്. ഒപ്പം 2.53 കോടി രൂപ വിലവരുന്ന എട്ട് വാഹനങ്ങളും തിരുനൽവേലിയിൽ 82.4 ഏക്കർ സ്ഥലവും സ്വന്തമായുണ്ട്. 61 ലക്ഷം രൂപാ വിവിധ ബാങ്കുകളിൽ ലോണുണ്ടെന്നും സുരേഷ് ഗോപി പത്രികയിൽ വെളിപ്പെടുത്തി.

തൃശ്ശൂരിൽ മത്സരിക്കുന്ന യുഡിഎഫ് സ്ഥാനാർത്ഥി കെ മുരളീധരന്റെ പക്കൽ 2.65 കോടി രൂപയുടെ ജംഗമ ആസ്തി, 2.61 കോടി രൂപയുടെ സ്ഥാവര ആസ്തിയുമുണ്ട്. വിവിധ ബാങ്കുകളിൽ രണ്ടു കോടിയിലധികം രൂപയുടെ നിക്ഷേപവും  സ്വന്തമായി മൂന്നു വാഹനങ്ങളും അദ്ദേഹത്തിനുണ്ട്. വാഹനങ്ങൾക്ക്  51 ലക്ഷം രൂപയാണ് മൂല്യം.  കയ്യിൽ 8 ഗ്രാമിന്റെ മോതിരവും 7 ലക്ഷം രൂപയുടെ ഫർണിച്ചറുകളുമുണ്ടെന്നും പത്രികയിൽ വെളിപ്പെടുത്തി.

കഴിഞ്ഞ സാമ്പത്തിക വര്‍ഷം 4,14,980 രൂപയാണ് എല്‍.ഡി.എഫ് സ്ഥാനാര്‍ഥി വി.എസ് സുനില്‍ കുമാറിന്‍റെ വരുമാനം. 4,780 രൂപയാണ് കയ്യിലുള്ളത്. 1.29 ലക്ഷം രൂപ വിവിധ ബാങ്കുകളിലായുണ്ട്. 1.80 ലക്ഷം രൂപ മൂല്യമുള്ള രണ്ട് വാഹനങ്ങള്‍ 50,000 രൂപ മൂല്യം വരുന്ന എട്ട് ഗ്രാം ആഭരണം എന്നിങ്ങനെ ആകെ 3,66,165 രൂപയാണ് സ്ഥാനാര്‍ഥിയുടെ ആസ്തി. 7.92 ലക്ഷം രൂപ മൂല്യം വരുന്ന വസ്തുവും സ്വന്തമായുണ്ട്. 11 ലക്ഷത്തിന്‍റെ ബാധ്യതയും വി.എസ് സുനില്‍ കുമാറിനുണ്ട്. ഒരു കേസാണ് സ്ഥാനാര്‍ഥിയുടെ പേരിലുള്ളത്.

നാല് കേസുകളാണ് സുരേഷ് ഗോപിയുടെ പേരിലുള്ളത്. തൃശൂരില്‍ റോഡ് തടഞ്ഞത്, കോഴിക്കോട് നടക്കാവ് സ്റ്റേഷനില്‍ സ്ത്രീത്വത്തെ അപമാനിച്ചതിന്‍റെ പേരില്‍ രജിസ്റ്റര്‍ ചെയ്ത കേസ്, കേരളത്തില്‍ നികുതി വെട്ടിക്കാന്‍ പോണ്ടിച്ചേരിയില്‍ വാഹനം രജിസ്റ്റര്‍ ചെയ്തതുമായി ബന്ധപ്പെട്ട രണ്ട് കേസ് എന്നിവയാണിവ.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker