NationalNewsRECENT POSTS
ഭാര്യ പീഡനത്തിന് ഇരയായെന്നും കൊല്ലപ്പെട്ടെന്നും വ്യാജ പരാതി; യുവാവ് അറസ്റ്റില്‍
നോയിഡ: ഭാര്യ ബലാത്സംഗത്തിന് ഇരയായെന്നും കൊലപ്പെടുത്തിയെന്നും പോലീസ് സ്‌റ്റേഷനിലേക്ക് വിളിച്ചുപറഞ്ഞ യുവാവ് അറസ്റ്റില്‍. നോയിഡ സ്വദേശിയായ നരേഷ് സിംഗാണ് വ്യാജ വിവരം നല്‍കിയതിനെ തുടര്‍ന്ന് പോലീസിന്റെ പിടിയിലായത്. വ്യാജ പരാതി നല്‍കിയതിനും പോലീസിനെ തെറ്റിദ്ധരിപ്പിച്ചതിനുമാണ് അറസ്റ്റ്.
വ്യാഴാഴ്ച പുലര്‍ച്ചെ ഒന്നോടെയാണ് പോലീസ് കണ്‍ട്രോള്‍ റൂമിലേക്കു വിളി എത്തുന്നത്. ഭാര്യ പീഡനത്തിനിരയായെന്നും കൊല്ലപ്പെട്ടെന്നും പരാതിക്കാരന്‍ പോലീസിനെ അറിയിച്ചു. പോലീസ് സംഘം ഉടന്‍ വീട്ടില്‍ എത്തിയെങ്കിലും സംശയകരമായി ഒന്നും കണ്ടെത്താനായില്ല. ഈ സമയം ഭാര്യയും വീട്ടിലുണ്ടായിരുന്നു. ഇയാള്‍ പോലീസിനു വ്യാജ വിവരം നല്‍കാനുണ്ടായ കാരണം വ്യക്തമല്ല.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News