KeralaNewsRECENT POSTSTrending
20 കോടി രൂപയുടെ മയക്കുമരുന്നുമായി കോട്ടയം സ്വദേശി തിരുവനന്തപുരത്ത് പിടിയില്‍
തിരുവനന്തപുരം: തലസ്ഥാനത്ത് 20 കോടി രൂപയുടെ ഹാഷിഷ് ഓയിലുമായി കോട്ടയം സ്വദേശി പിടിയില്‍. കോട്ടയം ഏറ്റുമാനൂര്‍ സ്വദേശിയായ ജോര്‍ജുകുട്ടി എന്നയാളാണ് കാര്‍ പിടിയിലായത്. ഇയാളെ പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു വരുകയാണ്. കോവളം തിരുവല്ലം ബൈപാസ് റോഡില്‍ വാഹന പരിശോധനയ്ക്കിടെയാണ് വന്‍മയക്കുമരുന്ന് പിടികൂടിയത്. കാറിന്റെ രഹസ്യ അറയില്‍ സൂക്ഷിച്ചിരിക്കുകയായിരുന്നു ഹാഷിഷ്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News