KeralaNewsRECENT POSTSTrending
അരൂര്‍ പാലത്തില്‍ നിന്ന് വിദ്യാര്‍ത്ഥിനി കായലില്‍ ചാടി
കൊച്ചി: അരൂര്‍ പാലത്തില്‍ നിന്നും വിദ്യാര്‍ത്ഥിനി കായലിലേക്ക് ചാടി. എരമല്ലൂര്‍ സ്വദേശിനി ജിസ്ന ജോണ്‍സണ്‍ (20) ആണ് കായലിലേക്ക് ചാടിയത്. ഇന്ന് രാവിലെ എട്ട് മണിയോടെയായിരുന്നു സംഭവം. പെണ്‍കുട്ടി താഴേക്ക് ചാടുന്നത് ശ്രദ്ധയില്‍പ്പെട്ട വഴിയാത്രക്കാര്‍ വിവരം പോലീസില്‍ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് പോലീസും ഫയര്‍ഫോഴ്സ് സംഘവും സ്ഥലത്തെത്തി. ഫയര്‍ഫോഴ്സിന്റെയും നാട്ടുകാരുടെയും നേതൃത്വത്തില്‍ സ്ഥലത്ത് തിരച്ചില്‍ തുടരുകയാണ്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News