Home-bannerKeralaNewsRECENT POSTS
കവളപ്പാറയില്‍ തെരച്ചിലാനായി സൈന്യമെത്തി; എത്തിയിരിക്കുന്നത് മദ്രാസ് റെജിമെന്റിന്റെ 30 അംഗ ടീം
മലപ്പുറം: കനത്തമഴയെ തുടര്‍ന്നുണ്ടായ ഉരുള്‍പൊട്ടലില്‍ ദുരന്തഭൂമിയായി മാറിയ കവളപ്പാറയില്‍ തെരച്ചിലിന് സൈന്യം എത്തി. മദ്രാസ് റെജിമെന്റിന്റെ 30 അംഗം ടീമാണ് ഇവിടെ എത്തിയിരിക്കുന്നത്. ഇവര്‍ പ്രഥാമിക തെരച്ചില്‍ പൂര്‍ത്തിയാക്കി കൂടുതല്‍ നടപടികളിലേക്ക് കടന്നെന്നാണ് വിവരം. കവളപ്പാറയില്‍ ഇതുവരെ ഒന്‍പതു പേരുടെ മൃതദേഹങ്ങളാണ് കണ്ടെത്തിയത്. ഇവിടെ ഇനിയും 54 പേരെകൂടി കണ്ടെത്താനുണ്ടെന്നാണ് വിവരങ്ങള്‍.
20ലധികം കുട്ടികളും കാണാതായവരില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് വിവരം. അതിനിടെ, പ്രദേശവാസികളില്‍ ചിലര്‍ അവരുടെ ബന്ധുക്കളെ തേടി ഇടിഞ്ഞ കുന്നിന്റെ പലഭാഗങ്ങളിലായി തെരച്ചില്‍ നടത്തുന്നുണ്ട്. കഴിഞ്ഞ ദിവസങ്ങളില്‍ ഇവിടെ തെരച്ചിലിനിടെ വീണ്ടും പല തവണ ഉരുള്‍പൊട്ടലുകള്‍ ഉണ്ടായത് ആശങ്ക സൃഷ്ടിച്ചിരുന്നു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News