ന്യൂഡല്‍ഹി:മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ മകന് അര്ജുന് രാധാകൃഷ്ണനെ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വക്താവായി നിയമിച്ചു.
യൂത്ത് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ ബി വി ശ്രീനിവാസാണ് അര്‍ജുനെ നിയമിച്ചത്. ഡിസിസി പുനസംഘടനയ്ക്ക് പിന്നാലെയാണ് യൂത്ത് കോണ്‍ഗ്രസില്‍ പുതിയ നിയമനം നടന്നിരിക്കുന്നത്. ഉമ്മൻ ചാണ്ടിയുടെ അടുത്ത കൂട്ടാളിയും ഏ ഗ്രൂപ്പിൻ്റെ ശക്തനായ വക്താവുമായിരുന്ന തിരുവഞ്ചൂർ രാധാകൃഷ്ണൻ മറുകണ്ടം ചാടി ഔദ്യോഗിക പക്ഷത്തോടൊപ്പം അണിനിരന്നിരുന്നു.ഇതിന് തൊട്ടുപിന്നാലെയാണ് മകൻ്റെ പുതിയ നിയമനം.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News