FootballNewsSports

അർജൻ്റീനയ്ക്ക് നിരാശ,ലോകകപ്പ് യോഗ്യതയ്ക്കായി കാത്തിരിയ്ക്കണം

സന്‍ യുവാന്‍:ഖത്തര്‍ ലോകകപ്പിന് യോഗ്യത ഉറപ്പിക്കാനുള്ള മത്സരത്തില്‍ ബ്രസീലിനോട് ഗോള്‍ രഹിത സമനില വഴങ്ങി കോപ്പ അമേരിക്ക ചാമ്പ്യന്മാരായ അര്‍ജന്‍റീന. ഇന്ത്യന്‍ സമയം ബുധനാഴ്ച പുലര്‍ച്ചെ നടന്ന മത്സരത്തില്‍ അര്‍ജന്‍റീന ചിരവൈരികളായ ബ്രസീലിനോട് ഗോള്‍ രഹിത സമനില വഴങ്ങി.

വളരെ തണുപ്പന്‍ കളിയാണ് ഇരു ടീമും പുറത്തെടുത്തത്. എന്നാല്‍ മത്സരം അവസാനിക്കാന്‍ നിമിഷങ്ങള്‍ ബാക്കിയുള്ളപ്പോള്‍ ലെയണല്‍ മെസി തൊടുത്ത ലോംഗ് റേഞ്ച് ഷോട്ട് ബ്രസീലിന്‍റെ ഗോള്‍ കാവല്‍ക്കാരന്‍ അലിസണ്‍ തടുത്തത് മത്സരത്തില്‍ നിര്‍ണ്ണായകമായി. 61 മത്തെ മിനുട്ടില്‍ ഫ്രെഡിന്‍റെ ഒരു ഹെഡ്ഡര്‍ അര്‍ജന്‍റീനയുടെ നെഞ്ചിടിപ്പ് കൂട്ടിയെങ്കിലും ക്രോഡ് ബാറില്‍ തട്ടിമടങ്ങിയത് ബ്രസീലിന് നിരാശയുമായി.

ബ്രസീല്‍ ഇതിനകം ഖത്തര്‍ ലോകകപ്പിന് ടിക്കറ്റ് നേടി കഴിഞ്ഞു. എന്നാല്‍ ലാറ്റിനമേരിക്കന്‍ ചാന്പ്യന്മാരായ അര്‍ജന്‍റീനയ്ക്ക് ജനുവരിവരെ കാക്കണം ഇനി യോഗ്യത നേടാന്‍.

ലാറ്റിനമേരിക്കയിലെ ഗ്രൂപ്പില്‍ നിന്നും 4 ടീമുകള്‍ക്കാണ് യോഗ്യത ലഭിക്കുക. അഞ്ചാമത്തെ ടീം പ്ലേ ഓഫിലേക്ക് പോകും. നിലവില്‍ 13 മത്സരങ്ങളില്‍ നിന്നും 35 പൊയന്‍റുമായി ബ്രസീലാണ് മുന്നില്‍.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button