ഞാന്‍ അത് മനസിലാക്കാന്‍ വൈകി, പക്ഷേ ഇപ്പോള്‍ എനിക്കറിയാം; മനസ് തുറന്ന് അര്‍ച്ചന
സീരിയലുകളില്‍ നെഗറ്റീവ് കഥാപാത്രങ്ങളെ കൈകാര്യം ചെയ്ത് പ്രേക്ഷക മനസ്സില്‍ കയറിക്കൂടിയ താരമാണ് അര്‍ച്ചന സുശീലന്‍. അഭിനയിച്ചതില്‍ അധികവും വില്ലത്തി കഥാപാത്രങ്ങളായിരുന്നതിനാല്‍ തന്നെ അര്‍ച്ചനയുടെ യഥാര്‍ത്ഥ സ്വഭാവത്തെ കുറിച്ച് പ്രേക്ഷകര്‍ക്ക് അത്ര അറിവില്ല.
ഇതിനിടെ ‘ബിഗ് ബോസ്’ എന്ന റിയാലിറ്റി ഷോയില്‍ എത്തിയതോടെയാണ് യഥാര്‍ത്ഥ അര്‍ച്ചനയെ പുറംലോകം കണ്ടത്. പ്രേക്ഷകര്‍ തന്നെ വെറുക്കുന്നുവെന്നും ആ റിയാലിറ്റിഷോയിലൂടെ അത്തരം മനോഭാവങ്ങള്‍ക്ക് ഏറെ മാറ്റം വന്നുവെന്നും താരം പറയുന്നു. ഇപ്പോള്‍ ആളുകള്‍ക്ക് എന്നെ പേടിയില്ല.
സൗഹൃദം വളരെ വിശുദ്ധമായ ഒന്നായാണ് ഞാന്‍ കാണുന്നത്. എന്നാല്‍, തന്റെ പ്രശസ്തി കണ്ട് കൂട്ടുകൂടിയവര്‍ സൗഹൃദത്തെ മുതലെടുക്കാന്‍ ശ്രമിക്കുന്നത് കണ്ടിട്ടുണ്ടെന്ന് അര്‍ച്ചന പറഞ്ഞു. ഞാന്‍ എന്താണോ അത് ഞാനെന്റെ സുഹൃത്തുക്കളോട് പറയാറുണ്ട്. പക്ഷേ, തിരികെ ലഭിക്കുക മോശം അനുഭവങ്ങളാകും. പലപ്പോഴു വിശ്വാസം ഇല്ലാതാകും. ഞാന്‍ അത് മനസിലാക്കാന്‍ വൈകി. പക്ഷേ ഇപ്പോള്‍ എനിക്കറിയാം, ആരൊക്കെയാണ് നല്ല സുഹൃത്തുക്കളെന്ന്.