ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ മൂന്നാം തവണയും മുഖ്യമന്ത്രിയായി ആം ആദ്മി പാര്‍ട്ടി ദേശീയ കണ്‍വീനര്‍ അരവിന്ദ് കേജരിവാള്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. രാംലീല മൈതാനത്ത് നടന്ന ചടങ്ങില്‍ ലഫ്റ്റനന്റ് ഗവര്‍ണര്‍ അനില്‍ ബൈജല്‍ സത്യവാചകം ചൊല്ലിക്കൊടുത്തു. ഈശ്വരസ്മരണയിലാണ് കേജരിവാള്‍ സത്യപ്രതിജ്ഞ ചെയ്തത്. കേജരിവാളിനൊപ്പം ആറു മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്തു.
2015ലെ മന്ത്രിസഭയിലെ മന്ത്രിമാരായ മനീഷ് സിസോദിയ, സത്യേന്ദ്ര കുമാര്‍ ജെയിന്‍, ഗോപാല്‍ റായ്, ഇമ്രാന്‍ ഹുസൈന്‍, രാജേന്ദ്ര പാല്‍ ഗൗതം, കൈലാഷ് ഗെലോട്ട് എന്നിവരാണ് സത്യപ്രതിജ്ഞ ചെയ്തത്. കേജരിവാളിനെ മുഖ്യമന്ത്രിയായും ആറു മന്ത്രിമാരെയും രാഷ്ട്രപതി രാം നാഥ് കോവിന്ദ് ശനിയാഴ്ച നിയമിച്ചിരുന്നു. ഇത്തവണ 70ല്‍ 62 സീറ്റ് നേടിയാണ് ആം ആദ്മി പാര്‍ട്ടി അധികാരം നിലനിര്‍ത്തിയത്.