‘പടക്കം പൊട്ടിച്ചുള്ള ആഘോഷങ്ങള്‍ വേണ്ട’ പ്രവര്‍ത്തകര്‍ക്ക് നിര്‍ദ്ദേശവുമായി അരവിന്ദ് കെജ്‌രിവാള്‍
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ആം ആദ്മി പാര്‍ട്ടിയുടെ തെരഞ്ഞെടുപ്പ് വിജയാഘോഷങ്ങള്‍ നടക്കുന്നതിനിടെ അണികള്‍ക്ക് നിര്‍ദ്ദേശം നല്‍കി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍. പടക്കം പൊട്ടിച്ച് വായു മലിനമാക്കരുതെന്നാണ് കെജ്‌രിവാളിന്റെ നിര്‍ദ്ദേശം. അന്തിമ ഫലപ്രഖ്യാപനത്തിനായി കാത്തിക്കവേയാണ് കെജ്രിവാളിന്റെ നിര്‍ദേശം എത്തിയിരിക്കുന്നത്.
നിലവിലെ കണക്കുകള്‍ അനുസരിച്ച് എക്സിറ്റ് പോള്‍ പ്രവചനങ്ങള്‍ ശരിവെച്ച് വോട്ടെണ്ണലില്‍ വലിയ മുന്നേറ്റം തന്നെയാണ് എ.എ.പി നടത്തിയിരിക്കുന്നത്. വിജയം ഉറപ്പിച്ചു കഴിഞ്ഞിരിക്കുന്നുവെന്നു തന്നെ നിസ്സംശയം പറയാം. അതുകൊണ്ടു തന്നെ അണികള്‍ വിജയാഘോഷത്തിന്റെ തിരക്കുകളിലാണ്. ഡല്‍ഹിയിലെ വായു മലിനീകരണം കുറയ്ക്കും എന്നത് ആം ആദ്മി പാര്‍ട്ടിയുടെ മാനിഫെസ്റ്റോയിലും ഗാരന്റി കാര്‍ഡിലുമുള്ള സുപ്രധാന വാഗ്ദാനങ്ങളില്‍ ഒന്നാണ്. ഇതുകൂടി കണക്കിലെടുത്താണ് കെജ്രിവാളിന്റെ നിര്‍ദേശം എത്തിയിരിക്കുന്നത്.