NationalNews

സ്വകാര്യമേഖലയിൽനിന്ന് 45 പേര്‍ക്ക് നിയമനം?അസാധാരണ നീക്കവുമായി കേന്ദ്രം;സംവരണത്തിനെതിരായ നീക്കമെന്ന് പ്രതിപക്ഷം

ന്യൂഡൽഹി: സ്വകാര്യ മേഖലയിൽ നിന്ന് 45 ഉദ്യോഗസ്ഥരെ ലാറ്ററൽ എൻട്രി വഴി നിയമിക്കാനുള്ള കേന്ദ്ര സർക്കാർ തീരുമാനത്തിനെതിരേ ശക്തമായ എതിർപ്പുമായി പ്രതിപക്ഷം. സംവരണത്തിനെതിരായ ഇരട്ടയാക്രമണത്തിലൂടെ മോദി സർക്കാർ ഭരണഘടനയെ തകർത്ത് തരിപ്പണമാക്കുകയാണെന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തി.

യു.പി.എസ്.സി. നൽകുന്ന വിവരങ്ങൾപ്രകാരം, പത്ത് ജോയിന്റ് സെക്രട്ടറിമാർ, 35 ഡയറക്ടർമാർ അല്ലെങ്കിൽ ഡെപ്യൂട്ടി സെക്രട്ടറിമാർ എന്നിവരെ സ്വകാര്യ മേഖലകളിൽ നിന്ന് നിയമിക്കാനാണ് തീരുമാനം. ഒന്നര ലക്ഷം മുതൽ 2.7 വരേയാണ് ശമ്പളം.

ആഭ്യന്തരം, ധനകാര്യം, ഇലക്ട്രോണിക്സ് ആൻഡ് ഐ.ടി. സ്റ്റീൽ മന്ത്രാലയം തുടങ്ങിയ വകുപ്പുകളിലേക്കാണ് ജോയിന്റ് സെക്രട്ടറിമാരെ ക്ഷണിച്ചിരിക്കുന്നത്. ആഭ്യന്തരം, വിദ്യാഭ്യാസം, ഐ.ടി, കോർപ്പറേറ്റ് അഫയേഴ്സ്, വിദേശകാര്യം, സ്റ്റീൽ, ധനകാര്യം തുടങ്ങിയ വകുപ്പുകളിലേക്കാണ് 35 ഡയറക്ടർമാർ അല്ലെങ്കിൽ ഡെപ്യൂട്ടി സെക്രട്ടറിമാരുടെ നിയമനം.

കേന്ദ്ര സർക്കാർ ലാറ്ററൽ റിക്രൂട്ട്മെന്റിനുള്ള ആജ്ഞാപത്രം സമർപ്പിച്ചിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ ഓൺലൈൻ വഴി അപേക്ഷ ക്ഷണിക്കുന്നു. ഇന്ത്യക്കാരായ പ്രാഗത്ഭ്യമുള്ള രാജ്യത്തിന്റെ ഉയർച്ചയ്ക്കായി സംഭാവന ചെയ്യാനും സർക്കാരിനൊപ്പം ചേരാനും വേണ്ടി ക്ഷണിക്കുന്നതായി യു.പി.എസ്.സി. പുറത്തിറക്കിയ പരസ്യത്തിൽ പറയുന്നു.

എന്നാൽ സ്വകാര്യ മേഖലകളിൽ നിന്നുള്ള ലാറ്ററൽ എൻട്രി വഴിയുള്ള നിയമനത്തെ പ്രതിപക്ഷം ശക്തമായി എതിർത്തു. ഈ നിയമത്തിൽ എസ്.സി., എസ്.ടി., ഒ.ബി.സി, ഇ.ഡബ്ല്യൂ, എസ്. സംവരണം ഉണ്ടോ എന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ ചോദിച്ചു. വളരെ ആസൂത്രിതമായ ഗൂഢാലോചനയാണ് ഇതെന്ന് പറഞ്ഞ മല്ലികാർജുൻ ഖാർഗെ, സംവരണത്തിൽ നിന്ന് എസ്.സി., എസ്.ടി., ഒ.ബി.സി., വിഭാഗങ്ങളെ മാറ്റി നിർത്താൻ വേണ്ടി ബിജെപി കരുതിക്കൂട്ടിയാണ് ഇത്തരത്തിൽ നിയമനം നടത്തുന്നതെന്നും കൂട്ടിച്ചേർത്തു.

45 ഐ.എ.എസ്. ഓഫീസർമാരെ സിവിൽ സർവീസ് പരീക്ഷവഴി യു.പി.എസ്.സി. തിരഞ്ഞെടുക്കുകയാണെങ്കിൽ അതിൽ എസ്.സി., എസ്.ടി., ഒ.ബി.സി., തുടങ്ങിയവർക്ക് സംവരണങ്ങൾ നൽകേണ്ടി വരും. അങ്ങനെയാകുമ്പോൾ 45 പേരിൽ 22-23 പേർ ദളിതരിൽ നിന്നും പിന്നോക്ക വിഭാഗത്തിൽ നിന്നും ആദിവാസി വിഭാഗത്തിൽ നിന്നുമായിരിക്കും. എന്നാൽ മോദി സർക്കാർ വളരെ തന്ത്രപൂർവ്വമായി അത് ഇല്ലാതാക്കുകയാണ് ചെയ്യുന്നത് – ആർ.ജെ.ഡി. നേതാവ് തേജസ്വി യാദവ് പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker