BusinessKeralaNews

നശിപ്പിയ്ക്കാന്‍ നല്‍കിയ ഒരു ലക്ഷം ഐ ഫോണുകള്‍ മറിച്ചുവിറ്റു,ആപ്പിള്‍ നിയമയുദ്ധത്തിന്

സാന്‍ ഫ്രാന്‍സിസ്‌കോ: പുനചംക്രമണത്തിനും നശിപ്പിക്കാനുമായി നല്‍കിയ ആപ്പിള്‍ ഉല്‍പ്പന്നങ്ങള്‍ ഇടപാടുകാരന്‍ മറിച്ചുവിറ്റെന്ന് ആപ്പിള്‍ കമ്പനിയുടെ പരാതി. കാനഡയിലെ ജിഇഇപി എന്ന കമ്പനിക്കെതിരെയാണ് ആരോപണം. ഒരു ലക്ഷത്തോളം ഐഫോണുകളും ഐപാഡുകളും ആപ്പിള്‍ വാച്ചുകളുമാണ് മറിച്ചുവിറ്റത്.

ഡാമേജായ ഉല്‍പ്പന്നങ്ങള്‍ ഉപഭോക്താക്കള്‍ക്ക് അപായമുണ്ടാക്കിയേക്കാം എന്നാണ് ആപ്പിളിന്റെ മുന്നറിയിപ്പ്. കനേഡിയന്‍ കമ്പനി ഈ വില്‍പ്പനയിലൂടെ നേടിയ മുഴുവന്‍ ലാഭവും തങ്ങള്‍ക്ക് വേണമെന്നാണ് ആപ്പിളിന്റെ ആവശ്യം. 31 ദശലക്ഷം കനേഡിയന്‍ ഡോളര്‍ വരും ഈ തുക. കനേഡിയന്‍ കമ്പനിക്കെതിരെ ആപ്പിള്‍ നിയമ പോരാട്ടം നടത്തുമെന്ന് വ്യക്തമാക്കി.

ആപ്പിളിന്റെ എല്ലാ ആരോപണങ്ങളും നിഷേധിച്ച് കനേഡിയന്‍ കമ്പനി രംഗത്ത് വന്നു. തങ്ങളുടെ അറിവില്ലാതെ കമ്പനിയിലെ മൂന്ന് ജീവനക്കാര്‍ ഈ ഉല്‍പ്പന്നങ്ങള്‍ മോഷ്ടിച്ച് വിറ്റുവെന്നാണ് അവരുന്നയിക്കുന്ന വാദം. 2015 ജനുവരി മുതല്‍ 2017 ഡിസംബര്‍ വരെ കനേഡിയന്‍ കമ്പനിക്ക് 531966 ഐ ഫോണുകളും 25673 ഐപാഡുകളും 19277 ആപ്പിള്‍ വാച്ചുകളും നശിപ്പിക്കാനായി നല്‍കിയെന്നാണ് ആപ്പിളിന്റെ വാദം.

ഇതില്‍ 18 ശതമാനം (103845) ഉപകരണങ്ങള്‍ ഇപ്പോഴും ആക്ടീവ് ആണെന്ന് ആപ്പിള്‍ കണ്ടെത്തി. മോഷ്ടിച്ച് വിറ്റ ഉല്‍പ്പന്നങ്ങളുടെ എണ്ണം ഇതിലുമേറെയാവുമെന്നാണ് ആപ്പിള്‍ പറയുന്നത്. ഇ-വേസ്റ്റ് നിയന്ത്രണത്തില്‍

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button