News
കുഞ്ഞ് പിറന്നതിന് പിന്നാലെ പാപ്പരാസികളോട് അഭ്യര്‍ത്ഥനയുമായി കോഹ്‌ലി- അനുഷ്‌ക ദമ്പതികള്‍
മുംബൈ: കഴിഞ്ഞ ദിവസമാണ് കോഹ്‌ലി- അനുഷ്‌ക ദമ്പതികള്‍ക്ക് കുഞ്ഞ് പിറന്നത്. കുഞ്ഞ് പിറന്നതിനു പിന്നാലെ പാപ്പരാസികളോട് അഭ്യര്‍ത്ഥനയുമായി രംഗത്ത് വന്നിരിക്കുകയാണ് ദമ്പതികള്‍.
മകളുടെ ചിത്രം പകര്‍ത്തരുതേ എന്ന അഭ്യര്‍ത്ഥനയുമായാണ് വിരുഷ്‌ക ദമ്പതികള്‍ രംഗത്തെത്തിയത്. ചൊവ്വാഴ്ച ഉച്ചയോടെയാണ് ഇരുവര്‍ക്കും പെണ്‍കുഞ്ഞ് പിറന്നത്. സന്തോഷ വാര്‍ത്ത കോഹ്ലി തന്നെയാണ് ട്വിറ്ററിലുടെ പങ്കുവെച്ചത്.
മകളുടെ സ്വകാര്യതയെ ബഹുമാനിക്കണം, മാതാപിതാക്കള്‍ എന്ന നിലയില്‍ നിങ്ങളോട് അഭ്യര്‍ത്ഥിക്കുകയാണ്. കുഞ്ഞിന്റെ സ്വകാര്യത പരിരക്ഷിക്കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു, അതിന് നിങ്ങളുടെ സഹായവും, പിന്തുണയും ആവശ്യമാണ്… ദമ്പതികള്‍ പ്രസ്താവനയില്‍ പറഞ്ഞു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News