EntertainmentRECENT POSTS
വിവാഹം കഴിപ്പിക്കാതിരിക്കാന്‍ അനുമോള്‍ ചെയ്തത്; തുറന്ന് പറച്ചിലുമായി നടി
സിനിമയിലും ജീവിതത്തിലും നിലപാടുകള്‍ തുറന്ന് പറയുന്നതില്‍ ഒരു പിശുക്കും കാണിക്കാത്ത നടിയാണ് അനുമോള്‍. ഇപ്പോളിതാ കല്യാണം നടത്താതിരിക്കാന്‍ വേണ്ടി എഞ്ചിനിയറിംഗിന് പോയ കഥ തുറന്ന് പറഞ്ഞിരിക്കുകയാണ് താരം. ഒരു മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തിലായിരുന്നു അനുമോള്‍ ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തിയത്.
‘എനിക്ക് ഓരോ പ്രായത്തിലും ഓരോ ഇഷ്ടമാണ്. പ്ലസ്ടു കഴിഞ്ഞ് ഒരു ആഗ്രഹവുമില്ലാത്ത അവസ്ഥയായിരുന്നു. ആ സമയത്ത് ഒരു വിചാരം മാത്രമേ ഉണ്ടായിരുന്നുള്ളു, കല്യാണം കഴിപ്പിക്കരുതെന്ന്. അപ്പോള്‍ ചിന്തിച്ചത് ഏറ്റവും ദൈര്‍ഘ്യമേറിയ മെഡിസിനെയും എഞ്ചിനിയറിങ്ങിനെയും പറ്റിയാണ്. മെഡിസിന് പാറ്റ,? തവള അതൊക്കെ പെറുക്കി,? അപ്പോള്‍ അത് ശരിയാവില്ല. പിന്നെയുള്ളത് എഞ്ചിനിയറിങ്ങാണ്. അങ്ങനെ എഞ്ചിനിയറിങ്ങ് പഠിച്ചു’-അനുമോള്‍ പറഞ്ഞു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News