KeralaNewsRECENT POSTS

അവന് ആവശ്യം കഴിഞ്ഞു താല്പര്യം തീര്‍ന്ന കൗതുകവസ്തുവാണ് താനെന്ന തിരിച്ചറിവും അവള്‍ക്കുണ്ടായില്ല; ഡോ. അനുജ ജോസഫ്

അമ്പൂരി കൊലപാതകത്തിന്റെ പശ്ചാത്തലത്തില്‍ ഇക്കാലത്തെ പ്രണയബന്ധങ്ങളിലെ പരാജയങ്ങളെയും തീവ്രതയില്ലായ്മയെയും രൂക്ഷമായി വിമര്‍ശിച്ച് ഡോ. അനുജ ജോസഫ്. ഇന്നത്തെ കാലത്ത് പ്രണയിക്കുന്നവര്‍ക്ക് കാത്തിരിപ്പിന്റെ ആവശ്യമില്ല. എന്തും ഞൊടിയിടയില്‍ ലഭ്യമാകുന്ന ഹൈടെക് പ്രണയത്തിനൊടുവില്‍ ചിലര്‍ക്ക് പ്രണയം തമാശ മാത്രമാണെന്നും ആ തമാശ രണ്ടു പേര്‍ക്കും ഒരേ പോലെ ആസ്വദിക്കാനും തിരിച്ചറിയാനും സാധിച്ചാല്‍ വസ്ത്രം മാറുന്ന ലാഘവത്തോടെ അടുത്ത ഇരയെ തേടാനും അവര്‍ക്കു കഴിയുമെന്ന് അനുജ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.
ഡോ. അനുജ ജോസഫിന്റെ കുറിപ്പിന്റെ പൂര്‍ണ്ണരൂപം

തിരുവനന്തപുരം ജില്ലയിലെ അമ്പൂരി ഭാഗത്തു,അടുത്തിടെ രാഖി എന്ന യുവതി അസ്വാഭാവിക നിലയില്‍ കൊല ചെയ്യപ്പെട്ട വിവരം നമ്മളോരോരുത്തരും വാര്‍ത്തകളിലൂടെ അറിഞ്ഞത് വളരെ വേദനയോടെയായിരുന്നു.

ആറു വര്‍ഷത്തെ പ്രണയത്തിനൊടുവില്‍, കാമുകി മറ്റൊരു വിവാഹത്തിന് തനിക്കു തടസ്സമാണെന്ന ബോധോദയം ലഭിച്ച അഖില്‍ പ്രണയ സമ്മാനമായി അവളെ കഴുത്തു ഞെരിച്ചു കൊലപ്പെടുത്തി, തന്റെ വീടിന്റെ പിന്നാമ്പുറത്തു എന്നെന്നേക്കുമായി ഉറക്കി.കൂടെ അഖിലിനു സഹായഹസ്തവുമായി അപ്പനും അമ്മയും ആങ്ങളയും സുഹൃത്തുക്കളുമെല്ലാം ചേര്‍ന്ന് ആഘോഷമായി അവളെ ഈ ലോകത്തു നിന്ന് പറഞ്ഞയച്ചു.

ഈ സമയം ആ പെണ്‍കുട്ടിയെ തിരക്കി അവളുടെ ഉറ്റവരും ബന്ധുക്കാരും നടക്കുന്നുണ്ടായിരുന്നു,മകള്‍ മരിച്ചതറിയാതെ.ഏതാണ്ട് ഒരു മാസത്തോളം,സത്യമെന്നതു ആര്‍ക്കും കുഴിച്ചു മൂടാനൊന്നും കഴിയില്ലാന്നു തെളിയിച്ചു കൊണ്ടു ആ കൊലപാതകം പുറംലോകമറിഞ്ഞു.ഏറെ ആശ്ചര്യം തോന്നിയത്,കുറ്റം ആരോപിക്കപ്പെട്ടിരിക്കുന്ന രാഖിയുടെ കാമുകന്‍ അഖില്‍ ഒരു പട്ടാളക്കാരനാണത്രെ.

സിനിമ സ്‌റ്റൈല്‍ കൊലപാതകം ആസൂത്രണം ചെയ്തപ്പോള്‍ ഇവനൊന്നും ബോധമില്ലായിരുന്നോ,
അവന്റെ കൂടെ ഈ പരിപാടിക്ക് ഇറങ്ങി തിരിച്ച വീട്ടുകാരെയും സമ്മതിക്കണം.
തെളിയിക്കപ്പെട്ടാല്‍ ലഭിക്കാനിടയുള്ള കോടതി കയറ്റവും ജയില്‍വാസവും ഒക്കെ അറിയാത്ത ടീമുകളുമല്ല.അതിലുപരി ഒരു ജീവനെടുക്കാന്‍ ഇവര്‍ കാണിച്ച അതിസാഹസികത,

മറ്റൊരു വീട്ടിലെ പ്രിയപെട്ടവളായിരുന്നവള്‍,സ്‌നേഹിച്ചു പോയി എന്ന കാരണത്താല്‍,കാമുകനെ അകമഴിഞ്ഞ് അവള്‍ വിശ്വസിച്ചിട്ടുണ്ടാവണം.

അവനു ആവശ്യം കഴിഞ്ഞു താല്പര്യം തീര്‍ന്ന കൗതുകവസ്തുവാണ് താനെന്ന തിരിച്ചറിവും അവള്‍ക്കുണ്ടായില്ല,
അതാണല്ലോ അവസാനമായി അവനോടൊപ്പം കാറില്‍ കയറി തന്റെ കൊലക്കളമായ അവന്റെ വീട്ടിലേക്കു യാത്ര തിരിച്ചതും,

ഇവിടെ തെറ്റും ശരിയും അവലോകനം ചെയ്യാന്‍ കഴിയുന്നില്ല,പ്രണയം ഏറ്റവും സുന്ദരമാന്നെന്നതില്‍ തര്‍ക്കമില്ല.എന്നാല്‍ അതിനെ കളങ്കപ്പെടുത്തുന്ന വാര്‍ത്തകളാണ് അടുത്തിടെ ഏറെ കേള്‍ക്കുന്നതും.

ഇന്നത്തെ കാലത്തു,പ്രണയിക്കുന്നവര്‍ക്ക് കാത്തിരിപ്പിന്റെ ആവശ്യമില്ല,എന്തും ഞൊടിയിടയില്‍ ലഭ്യമാകുന്ന ഹൈടെക് പ്രണയത്തിനൊടുവില്‍ ചിലര്‍ക്ക് പ്രണയം തമാശ മാത്രം,ആ തമാശ രണ്ടു പേര്‍ക്കും ഒരേ പോലെ ആസ്വദിക്കാനും തിരിച്ചറിയാനും സാധിച്ചാല്‍ വസ്ത്രം മാറുന്ന ലാഘവത്തോടെ അടുത്ത ഇരയെ തേടാനും അവര്‍ക്കു കഴിയും.

ഇവിടെ രാഖിക്ക് ആ തമാശ ഉള്‍കൊള്ളാന്‍ കഴിഞ്ഞില്ലെന്നു മാത്രമല്ല,അതവളുടെ മരണത്തിലേക്കും വഴി തെളിച്ചു.

ഒരു പ്രായം കഴിഞ്ഞാല്‍ ആണ്‍കുട്ടികളോടും പെണ്‍കുട്ടികളോടും ഉപേദശം നടത്താന്‍ മാതാപിതാക്കള്‍ക്ക് കഴിയണമെന്നില്ല,അത് ചെവിക്കൊള്ളാന്‍ കുട്ടികള്‍ക്കും.
നല്ലതും ചീത്തയും തിരിച്ചറിയാന്‍ ഓരോരുത്തര്‍ക്കും കഴിയട്ടെ,

ആര്‍ക്കും ആരുടെയും ജീവന്‍ എടുക്കാനുള്ള അവകാശമില്ലെന്ന സത്യം മനസ്സിലാക്കുക,

ആരുടെയെല്ലാം കണ്ണ് മൂടികെട്ടിയാലും പ്രപഞ്ച ശക്തി എന്നുള്ളതില്‍ നിന്നും രക്ഷപെടാന്‍ കഴിയില്ലാര്‍ക്കും എന്നതിന് തെളിവാണ് മൂടിവയ്ക്കപ്പെട്ട രാഖി യുടെ കൊലപാതകം പുറംലോകമറിഞ്ഞത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker