കണ്ണൂര്‍: പൂച്ചയെ കല്ലുകെട്ടി കിണറ്റിലിട്ട് കൊന്ന് നിരവധി വീട്ടുകാരുടെ കുടിവെള്ളവും മുട്ടിച്ച് സാമൂഹ്യദ്രോഹികളുടെ കൊടുംക്രൂരത. നിടുമ്പ്രത്താണ് കൊടുംക്രൂരത അരങ്ങേറിയത്. ഏതാനും വീട്ടുകാരുടെ കുടിവെള്ളം മുട്ടിക്കുക എന്ന ഉദ്ദേശത്തോടെയാണ് ഈ കൊടുംക്രൂരത ചെയ്തത്.
അടുത്ത കാലത്തായി കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ സജീവമായി പ്രവര്‍ത്തിച്ചുവരുന്ന നിടുമ്പ്രം രാമകൃഷ്ണ എല്‍പി സ്കൂളിനു സമീപത്തെ ലക്ഷ്മണന്റെ വീടിനോട് ചേര്‍ന്നുള്ള കിണറ്റിലാണ് പൂച്ചയുടെ ജഡം കണ്ടെത്തിയത്. അയല്‍വാസികള്‍ ഉള്‍പ്പെടെയുള്ള നിരവധി കുടുംബങ്ങള്‍ ആശ്രയിക്കുന്ന കിണറാണ് സാമൂഹ്യദ്രോഹികള്‍ മലിനമാക്കിയത്. ലക്ഷ്മണന് ചൊക്ലി പോലീസിലും ആരോഗ്യവകുപ്പിലും പരാതി നല്കി.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News