Home-bannerKeralaNewsRECENT POSTSTop Stories
സംസ്ഥാനത്ത് ആന്ത്രാക്സ് സ്ഥിരീകരിച്ചു; ഒമ്പത് പേര് നിരീക്ഷണത്തില്‍
കൊച്ചി: സംസ്ഥാനത്ത് ആന്ത്രാക്സ് രോഗബാധ സ്ഥിരീകരിച്ചു, ഒമ്പത് പേര് നിരീക്ഷണത്തില്‍. രോഗം സ്ഥിരീകരിച്ചതോടെ ആരോഗ്യവകുപ്പ് ജാഗ്രതാ നിര്‍ദേശം നല്കി. പ്ലാന്റേഷന് കോര്പ്പറേഷന് അതിരപ്പിള്ളി എസ്റ്റേറ്റിലെ കാട്ടുപ്പന്നി ചത്തത് ആന്ത്രാക്സ് രോഗം മൂലമാണെന്ന് സ്ഥിരീകരിച്ചു.
അതിരപ്പിള്ളി പോസ്റ്റ് ഓഫീസ് ജംഗ്ഷന് സമീപമാണ് കാട്ടുപന്നികളെ ചത്ത നിലയില്‍ കണ്ടെത്തിയത്. ചത്ത കാട്ടുപന്നികളില്‍ ഒന്നിനാണ് ആന്ത്രാക്സ് സ്ഥിരീകരിച്ചത്. കാട്ടുപന്നിയുടെ ജഡം പോസ്റ്റ്മോര്‍ട്ടത്തിന് കൊണ്ടുപോകുകയും സംസ്കരിക്കുകയും ചെയ്ത ഒമ്പത് ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ നിരീക്ഷണത്തിലാണ്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News