സാജന്റെ ആത്മഹത്യ: നഗരസഭയ്ക്ക് വീഴ്ച പറ്റിയിട്ടില്ലെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍
കൊച്ചി: ആന്തൂരില്‍ പ്രവാസി വ്യവസായി സാജന്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ നഗരസഭയ്ക്ക് വീഴ്ച പറ്റിയിട്ടില്ലെന്ന് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ സര്‍ക്കാര്‍. കണ്‍വെന്‍ഷന്‍ സെന്റര്‍ നിര്‍മാണത്തില്‍ സാജന് വീഴ്ച പറ്റി. അംഗീകൃത ബില്‍ഡിംഗ് പെര്‍മിറ്റിന് വിരുദ്ധമായാണ് നിര്‍മാണം നടന്നത്. നിര്‍മാണത്തില്‍ വീഴ്ച കണ്ടെത്തിയിരുന്നു. അക്കാരണത്താലാണ് പെര്‍മിറ്റ് നല്‍കാതിരുന്നത്. വിജിലന്‍സിന്റെ സംയുക്ത പരിശോധനയിലും വീഴ്ച കണ്ടെത്തിയെന്നും സര്‍ക്കാര്‍ സത്യവാങ്മൂലത്തില്‍ പറയുന്നു.
ആന്തൂര്‍ ആത്മഹത്യ വിവാദത്തില്‍ നഗരസഭാധ്യക്ഷ പി കെ ശ്യാമളയ്ക്ക് വീഴ്ച പറ്റിയെന്ന് വ്യക്തമാക്കി ഭരണപക്ഷത്തു നിന്നും നിരവധി നേതാക്കള്‍ രംഗത്തെത്തിയിരുന്നു. പി കെ ശ്യാമളയ്ക്കെതിരെ നടപടി സ്വീകരിക്കുകയും ചെയ്തിരുന്നു. സാജന്റെ കണ്‍വെന്‍ഷന്‍ സെന്ററിന് പ്രവര്‍ത്തനാനുമതി നല്‍കാനും സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. ഇതിനിടെയാണ് ഹൈക്കോടതിയില്‍ സര്‍ക്കാര്‍ വ്യത്യസ്ത നിലപാട് സ്വീകരിച്ചത്.