ആടിന്റെ ചിത്രം നല്‍കി അതിന്റെ ഫ്രഞ്ച് പേരെഴുതാനുള്ള ചോദ്യത്തിന് കിസ്ത്യാനോ റൊണാള്‍ഡോ എന്ന് ഉത്തരമെഴുതിയ 15കാരനായ അഹ്മദ് നബിലിന്റെ ഉത്തര പേപ്പര്‍ വൈറലാകുന്നു. നബിലിന്റെ ഉത്തരപേപ്പര്‍ സോഷ്യല്‍ മീഡിയയിലൂടെ വ്യാപകമായി പ്രചരിക്കുകയാണ്. കുറേ മൃഗങ്ങളുടെ ചിത്രങ്ങളും അവയ്ക്കുള്ള ഫ്രഞ്ച് പേരുകളുമായിരുന്നു ചോദ്യ പേപ്പര്‍. ആടിന്റെ ഫ്രഞ്ച് പേരെന്താണെന്ന് നബില്‍ മറന്നു പോയി. എന്നാലും കോളം ഒഴിച്ചിടാന്‍ അവനു തോന്നിയില്ല. അവന്റെ സ്വന്തം ഗോട്ടിന്റെ പേരു തന്നെ അവന്‍ ഉത്തരമായി എഴുതി. ആ ചോദ്യത്തിന് തെറ്റായ ഉത്തരം നല്‍കിയ നബില്‍ ഒരു മാര്‍ക്കിന് പരീക്ഷയില്‍ പരാജയപ്പെടുകയും ചെയ്തു.
പരീക്ഷ കടുപ്പമായിരുന്നുവെന്ന് അഹമദ് നബില്‍ പറഞ്ഞു. ആടിന് ഫ്രഞ്ചില്‍ എന്താണ് പറയുക എന്ന് അറിയില്ലായിരുന്നു. എന്നാല്‍ ഉത്തര പേപ്പറില്‍ കോളം ഒഴിഞ്ഞിരിക്കുന്നത് തന്റെ കൂട്ടുകാര്‍ കണ്ടാല്‍ അവര്‍ കളിയാക്കുമെന്ന് ഭയന്നാണ് ക്രിസ്ത്യാനോ റൊണാള്‍ഡോയുടെ പേര് എഴുതി വച്ചത്.
ഇഷ്ട താരം ക്രിസ്ത്യാനോ റൊണാള്‍ഡോയാണെങ്കിലും മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ കടുത്ത ആരാധകനാണ് നബില്‍. മെസിയാണോ ക്രിസ്ത്യാനോ ആണോ മികച്ച താരമെന്ന തര്‍ക്കത്തില്‍ നബിലിന്റെ ഉത്തരം ഇങ്ങനെയാണ്: ചിലപ്പോള്‍ മെസിയാണ് മികച്ച താരം എന്ന് തോന്നാറുണ്ട്. എന്നാല്‍ ക്രിസ്ത്യാനോ റൊണാള്‍ഡോ ഇതിഹാസ താരമാണ്.
Failed my french test, but it's totally unfair. pic.twitter.com/Kkdzp7BiXB
— Nabil (@icecoldvictor) August 21, 2019