EntertainmentNationalNews
താര കുടുംബത്തിൽ നിന്നും ഒരാൾ കൂടി സിനിമയിലേയ്ക്ക്
ബോളിവുഡില്‍ അരങ്ങേറ്റെ കുറിക്കാന്‍ ഒരുങ്ങി താരപുത്രി. അന്തരിച്ച നടി ശ്രീദേവിയുടെയും നിര്‍മാതാവ് ബോണി കപൂറിന്റെയും ഇളയ മകള്‍ ഖുശിയാണ് സഹോദരി ജാന്‍വിക്ക് പിന്നാലെ അഭിനയത്തിലേക്ക് എത്തുന്നത്.
ബോണി കപൂര്‍ തന്നെയാണ് ഖുശിയുടെ അരങ്ങേറ്റത്തെക്കുറിച്ചു അഭിമുഖത്തില്‍ വെളിപ്പെടുത്തിയത്. ഖുശിക്ക് അഭിനയത്തില്‍ താത്പര്യമുണ്ടെന്നും അതേക്കുറിച്ചുള്ള പ്രഖ്യാപനങ്ങള്‍ ഉടന്‍ ഉണ്ടാകുമെന്നുമാണ് ബോണി കപൂര്‍ പറഞ്ഞത്. മകളുടെ അരങ്ങേറ്റം തന്റെ സിനിമയിലൂടെ ആയിരിക്കില്ലെന്നും ബോണി അറിയിച്ചു.
മറ്റാരെങ്കിലും മകളെ ക്യാമറയ്ക്ക് മുന്നില്‍ അവതരിപ്പിക്കണമെന്നാണ് ആഗ്രഹമെന്നും മകളോട് താന്‍ കൂടുതല്‍ അനുകമ്ബ കാണിക്കുമെന്നതിനാലാണ് ഇതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News