EntertainmentRECENT POSTS
വിമര്‍ശനങ്ങള്‍ വകവെക്കാറില്ല; സൈബര്‍ ആക്രമണങ്ങളെ കുറിച്ച് അന്ന രാജന്‍
വിമര്‍ശനങ്ങളെ താന്‍ മൈന്‍ഡ് ചെയ്യാറില്ലെന്ന് അങ്കമാലി ഡയറീസ് ഫെയിം അന്ന രാജന്‍. ആദ്യ കാലങ്ങളില്‍ സൈബര്‍ ആക്രമണങ്ങള്‍ക്ക് ഇരയായപ്പോള്‍ പകച്ച് നിന്നിട്ടുണ്ടെന്നും എന്നാല്‍ ഇപ്പോള്‍ ഇത്തരം വിമര്‍ശനങ്ങള്‍ തന്നെ ബാധിക്കാറില്ലെന്നും അന്ന പറയുന്നു.
എല്ലാവര്‍ക്കും സ്വരം നല്‍കുന്ന ഇടമാണ് സോഷ്യല്‍ മീഡിയ. അവിടെ ആര്‍ക്കും എന്തും പറയാം. എന്ത് കമന്റും ചെയ്യാം. അതവരുടെ സന്തോഷമാണ്. അങ്ങനെ അവര്‍ക്ക് സന്തോഷം ലഭിക്കുന്നെങ്കില്‍ ആയിക്കൊള്ളട്ടെ. അങ്ങനെയൊരു സബ്ജക്ട് ഉണ്ടാക്കാന്‍ സാധിച്ചതില്‍ തനിക്ക് വളരെ സന്തോഷമുണ്ടെന്ന് അന്ന പറഞ്ഞു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News