Entertainment
നടി ആന്‍ഡ്രിയ ജെറെമിയയ്ക്ക് കൊവിഡ്
ചെന്നൈ: തെന്നിന്ത്യന്‍ നടി ആന്‍ഡ്രിയ ജെര്‍മിയയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചു. രോഗ വിവരം താരം തന്നെയാണ് സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ചത്.’കഴിഞ്ഞയാഴ്ച കൊവിഡ് പോസിറ്റീവായി. എന്ന പരിചരിച്ച സുഹൃത്തുകള്‍ക്കും കുടുംബാഗംങ്ങള്‍ക്കും നന്ദി.
ഇപ്പോഴും ക്വാറന്റീനിലാണ്, സുഖം പ്രാപിച്ചു വരുന്നു. സോഷ്യല്‍ മീഡിയയില്‍ നിന്ന് ഒരു ഇടവേള എടുത്തു, രോഗബാധിതയായതാണ് ബ്രേക്ക് എടുക്കാനുണ്ടായ ഒരു കാരണം. ഇതു കൂടാതെ നമ്മുടെ രാജ്യം ഇത്രയും മോശമായ കൊവിഡ് പ്രതിസന്ധിയിലൂടെ കടന്നു പോകുമ്പോള്‍ എന്താണ് പോസ്റ്റ് ചെയ്യേണ്ടതെന്ന് എനിക്കറിയില്ലായിരുന്നു.
എല്ലായ്പ്പോഴും എന്നപോലെ, എന്ത് പറയണമെന്ന് അറിയാത്തതിനാല്‍, ഞാന്‍ എന്റെ ഹൃദയത്തില്‍ നിന്ന് പാടുന്നു, എല്ലാം പറയുന്ന പ്രത്യാശ.- ആന്‍ഡ്രിയ കുറിച്ചു. ഇതോടൊപ്പം താരം പാട്ടു പാടുന്ന വീഡിയോയും പങ്കു വെച്ചിട്ടുണ്ട്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News