അഞ്ചാം പാതിര ടീം വീണ്ടും ഒന്നിക്കുന്നു. അഞ്ചാം പാതിരയ് ക്ക് ശേഷം മലയാളത്തില്‍ മറ്റൊരു ത്രില്ലര്‍ ഒരുക്കാന്‍ ഒരുങ്ങി സംവിധായകൻ മിഥുന് മാനുവല്‍ തോമസ്.
അഞ്ചാം പാതിരായുടെ സംവിധായകനും നായകനും നിര്‍മ്മാതാവുമാണ് സോഷ്യല്‍ മീഡിയയിലൂടെ തങ്ങള്‍ മൂവരും ഒരുമിച്ചുള്ള ചിത്രം പോസ്റ്റ് ചെയ്ത് പുതിയ സിനിമയെക്കുറിച്ച് അറിയിച്ചത്. ‘അഞ്ചാം പാതിരാ കഴിഞ്ഞ സ്ഥിതിക്ക്..!!’, എന്നു മാത്രമായിരുന്നു ചിത്രത്തിനൊപ്പം മിഥുന് കുറിച്ചത്. എന്നാല്‍ കുഞ്ചാക്കോ ബോബനും നിര്‍മ്മാതാവ് ആഷിക് ഉസ്മാനും വിവരം സ്ഥിരീകരിച്ചു. ‘അഞ്ചാം പാതിരാ’യ്ക്കു ശേഷം അതേ സംഘത്തിനൊപ്പം ഞങ്ങള്‍ വീണ്ടും എത്തുകയാണ്, മറ്റൊരു ത്രില്ലറിനായി’, ഇരുവരും കുറിച്ചു.
ഇതോടെ അഞ്ചാം പാതിരയുടെ രണ്ടാം ഭാഗമാണോ എത്തുന്നത് എന്നാണ് ആരാധകര്‍ ചോദിക്കുന്നത്. അഞ്ചാം പാതിരയുടെ സെക്കന്റ് പാര്‍ട്ട് ഉണ്ടെന്ന ഒരു അശരീരി അല്ലേ കേട്ടത്, ഇനി ആറാം പാതിരയുടെ നാളുകള്‍ എന്നിങ്ങനെയാണ് ആരാധകരുടെ കമന്റുകള്‍.
മിഥുന് മാനുവല്‍ തോമസിന്റെ കരിയറിലെ ഏറ്റവും വലിയ വിജയമായിരുന്നു ‘അഞ്ചാം പാതിരാ’. ത്രില്ലര്‍ വിഭാഗത്തില്‍ മിഥുന് സംവിധാനം ചെയ്ത ആദ്യ ചിത്രവുമായിരുന്നു അത്. ചിത്രത്തിന്റെ ഹിന്ദി റീമേക്കുമായി താന്‍ ബോളിവുഡ് പ്രവേശനത്തിന് ഒരുങ്ങുന്ന വിവരം സംവിധായകന് നേരത്തെ അറിയിച്ചിരുന്നു