അഞ്ചലില്‍ വിദ്യാര്‍ഥിയെ തട്ടികൊണ്ടുപോകാന്‍ ശ്രമിച്ച കേസിൽ പ്രതി പിടിയിൽ
അഞ്ചല്‍: അഞ്ചലില്‍ വിദ്യാര്‍ഥിയെ തട്ടികൊണ്ടുപോകാന്‍ ശ്രമിച്ച കേസിൽ പ്രതി പിടിയിലായി. കൊല്ലം ഉമയനെല്ലൂര്‍ ജെ .ജെ നിവാസില്‍ ജിജു (22) ആണ് പിടിയിലായത്. അഞ്ചല്‍ വെസ്റ്റ് സ്കൂളില്‍ വിദ്യാര്‍ഥിയായ അനന്ദുവിനെയാണ് യുവാവ് തട്ടിക്കൊണ്ട് പോകാൻ ശ്രമിച്ചത്. വെള്ളിയാഴ്ചയാണ് സംഭവം. ചന്തമുക്ക് ജംഗ്ഷനില്‍ നിന്നും വീട്ടിലേക്ക് പോകാനാണ് അനന്ദു ജിജുവിന്റെ ഇരുചക്രവാഹനത്തിൽ കയറിയത്. ഇറങ്ങേണ്ട സ്ഥലം ആയിട്ടും നിര്‍ത്താതെ ജിജു വാഹനം ഓടിച്ചുപോയത്തോടെ ഭയന്ന് നിലവിളിച്ച അനന്ദു ഇരുചക്രവാഹനത്തില്‍ നിന്നും എടുത്ത് ചാടുകയായിരുന്നു.
നാട്ടുകാർ ഉടൻ തന്നെ അനന്ദുവിനെ അഞ്ചലിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു. പിന്നീട് അനന്ദുവിന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ കേസെടുത്ത അഞ്ചല്‍ പോലീസ് സിസിടിവി ദൃശ്യങ്ങള്‍ അടക്കം പരിശോധിച്ചാണ് പ്രതിയായ ജിജുവിനെ കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. കസ്റ്റഡിയില്‍ ഉള്ള പ്രതിയെ വിദ്യാര്‍ഥി തിരിച്ചറിഞ്ഞു.