EntertainmentNewsRECENT POSTS
‘വസ്ത്രംകൊണ്ട് തിരിച്ചറിയട്ടെ’ പൗരത്വ ഭേദഗതി നിയമത്തിനെതിരെ വേറിട്ട പ്രതിഷേധവുമായി നടി അനശ്വര രാജന്‍
കൊച്ചി: കേന്ദ്രസര്‍ക്കാരിന്റെ പൗരത്വ ഭേദഗതി നിയമത്തിനെതിരെ വേറിട്ട പ്രതിഷേധവുമായി നടി അനശ്വര രാജന്‍. ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച ചിത്രത്തിലൂടെയാണ് അനശ്വര പ്രതിഷേധമറിയിച്ചത്. കുട്ടുകാരിക്കൊപ്പം ബുര്‍ഖ ധരിച്ച ചിത്രമാണ് അനശ്വര ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തത്. പ്രതിഷേധിക്കുന്നവരെ വസ്ത്രം കൊണ്ട് തിരിച്ചറിയാം എന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പരാമര്‍ശത്തിനെതിതിരെയായിരുന്നു യുവനടിയുടെ പ്രതിഷേധം.
‘വസ്ത്രംകൊണ്ട് തിരിച്ചറിയട്ടെ’ എന്ന കുറിപ്പ് റിജക്ട് സിഎബി എന്ന ഹാഷ്ടാഗിലാണ് നടി പങ്കുവച്ചത്. ഈ ചിത്രം ദേശീയതലത്തില്‍ ഉള്‍പ്പെടെ സമൂഹമാധ്യമങ്ങളില്‍ വൈറലായിട്ടുണ്ട്. ഉദാഹരണം സുജാത, തണ്ണീര്‍മത്തന്‍ ദിനങ്ങള്‍ എന്നീ സിനിമകളിലൂടെ ശ്രദ്ധേയയാണ് അനശ്വര രാജന്‍.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News