തിരുവനന്തപുരം: മരക്കൊമ്പ് ഒടിഞ്ഞ് ദേഹത്ത് വീണ് 8 വയസ്സുകാരി മരിച്ചു. മാരായമുട്ടം ഗവൺമെന്റ് സ്കൂളിലെ വിദ്യർത്ഥിനി അരുവിപ്പുറം ഒടുക്കത്ത് സ്വദേശി പ്രശാന്തിന്റെ മകൾ ബിനിജയാണ് മരിച്ചത്. സ്കൂൾ വിട്ട് മടങ്ങുംവഴി സ്വകാര്യ വ്യക്തിയുടെ പറമ്പിലെ മരത്തിൻ്റെ കൊമ്പാണ് ഒടിഞ്ഞ് ദേഹത്ത് വീണത്.
കുട്ടിയെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വീടിന് തൊട്ടടുത്ത് വെച്ചാണ് അപകടം നടന്നത്. മൃതദേഹം എസ്എടി ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്മോർട്ടം അടക്കം നിയമപരമായ നടപടിക്രമങ്ങൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News