‘അമ്മ’ നിര്‍വാഹക സമിതി യോഗം ചൊവ്വാഴ്ച കൊച്ചിയില്‍; ഷെയ്ന്‍ നിഗം വിഷയം ചര്‍ച്ചയാകും
കൊച്ചി: താരസംഘടനയായ അമ്മയുടെ നിര്‍വാഹക സമിതി യോഗം ചൊവ്വാഴ്ച കൊച്ചിയില്‍ ചേര്‍ന്നേക്കും. നടന്‍ ഷെയ്ന്‍ നിഗത്തിന്റെ വിലക്ക് സംബന്ധിച്ച വിഷയം യോഗത്തില്‍ ചര്‍ച്ച ചെയ്യുമെന്നാണു വിവരം. ഷെയ്‌നെ യോഗത്തിലേക്ക് വിളിപ്പിച്ചേക്കുമെന്ന റിപ്പോര്‍ട്ടുണ്ട്. യോഗത്തിനുശേഷം പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ ഭാരവാഹികളുമായി താരസംഘടന ഭാരവാഹികള്‍ വീണ്ടും ചര്‍ച്ച നടത്തുമെന്നാണു സൂചന.
എന്നാല്‍, നിര്‍വാഹക സമിതി യോഗം ചേരുന്നത് സംബന്ധിച്ച് തനിക്ക് ഇതുവരെ അറിയിപ്പൊന്നും ലഭിച്ചിട്ടില്ലെന്ന് ജനറല്‍ സെക്രട്ടറി ഇടവേള ബാബു പ്രതികരിച്ചു. ഉല്ലാസം സിനിമയുടെ ഡബ്ബിംഗും വെയില്‍, ഖുര്‍ബാനി എന്നീ സിനിമകളുടെ ചിത്രീകരണവും മുടങ്ങിയതോടെയാണ് ഷെയ്ന്‍ നിഗത്തിന് പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ വിലക്ക് ഏര്‍പ്പെടുത്തിയത്. പിന്നീട് അമ്മയുടെ ഇടപെടലിനെ തുടര്‍ന്ന് ഷെയ്ന്‍ ഉല്ലാസത്തിന്റെ ഡബ്ബിംഗ് പൂര്‍ത്തിയാക്കിയിരുന്നു.