InternationalNews
45 മിനിറ്റിനുള്ളില്‍ കൊവിഡ് വൈറസിനെ കണ്ടെത്താം; പുതിയ ടെസ്റ്റുമായി അമേരിക്ക
വാഷിംഗ്ടണ്‍ ഡിസി: 45 മിനിറ്റിനുള്ളില്‍ കൊവിഡ്-19 വൈറസിനെ സ്ഥിരീകരിക്കാന്‍ കഴിയുന്ന പുതിയ ടെസ്റ്റുമായി അമേരിക്ക. കാലിഫോര്‍ണിയ ആസ്ഥാനമായുള്ള സെഫീഡ് കമ്പനിയാണ് പരിശോധനാ സംവിധാനം പുറത്തിറക്കിയത്.
യുഎസ് ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്‍ (എഫ്ഡിഎ) ടെസ്റ്റിന് അംഗീകാരം നല്‍കി.
അടുത്തയാഴ്ചയോടെ ഈ ടെസ്റ്റ് കിറ്റുകള്‍ വിപണിയില്‍ ഇറക്കുമെന്നും അധികൃതര്‍ അറിയിച്ചു.
അമേരിക്കയില്‍ കൊറോണ ടെസ്റ്റുകള്‍ നടത്താന്‍ എടുക്കുന്ന സമയം ഒരു ദിവസത്തിലധികമാണ്. പുതിയ സംവിധാനം വരുന്നതോടെ രോഗബാധിതരെ വേഗത്തില്‍ തിരിച്ചറിയാനും തുടക്കത്തിലേ ചികിത്സ ലഭ്യമാക്കാനും സാധിക്കുമെന്നും മെഡിക്കല്‍ അധികൃതര്‍ വിലയിരുത്തുന്നു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News