Home-bannerKeralaNews
അഞ്ജന പുതിയ ആലപ്പുഴ കളക്ടർ ,രേണുരാജിന് വീണ്ടും മാറ്റം
തിരുവനന്തപുരം: സംസ്ഥാനത്തെ ഐഎഎസ് ഉദ്യോഗസ്ഥ തലത്തില്‍ അഴിച്ചുപണി. അടുത്തിടെ സ്ഥാനമേറ്റ ആദില അബ്ദുള്ളയ്ക്ക് വീണ്ടും സ്ഥാനചലനം. വയനാട് കളക്ടറായാണ് മാറ്റം. എം അഞ്ജനയാണ് പുതിയ കളക്ടർ
വയനാട് ജില്ലാ കലക്ടറായ എ ആര്‍ അജയകുമാറിനെ കൃഷിവകുപ്പ് ഡയറക്ടറായി നിയമിച്ചു. ദേവികുളം സബ്കളക്ടർ സ്ഥാനത്തു നിന്നും അടുത്തിടെ നീക്കിയ ഡോ. രേണുരാജിനെ ചീഫ് സെക്രട്ടറിയുടെ സ്റ്റാഫ് ഓഫീസറായും നിയമിച്ചു. കെഎസ്ടിപി ഡയറക്ടറായിരുന്ന ആനന്ദ് സിംഗിനെ പൊതുമരാമത്ത് സെക്രട്ടറിയായി നിയമിച്ചു. വിദേശപഠനം കഴിഞ്ഞ് മടങ്ങിയെത്തിയ എംജി രാജമാണിക്യമാണ് പുതിയ കെഎസ്ടിപി ഡയറക്ടര്‍.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News