KeralaNewsRECENT POSTSTop Stories

യൂണിവേഴ്‌സിറ്റി കോളേജ് യൂണിയന്‍ തെരഞ്ഞെടുപ്പില്‍ എസ്.എഫ്.ഐയ്ക്ക് വേണ്ടി വോട്ടഭ്യര്‍ത്ഥിച്ച് കുത്തേറ്റ അഖില്‍

തിരുവനന്തപുരം: കോളേജ് യൂണിയന്‍ തിരഞ്ഞടുപ്പില്‍ എസ്.എഫ്.ഐയ്ക്ക് വേണ്ടി വോട്ട് അഭ്യര്‍ത്ഥിച്ച് കുത്തേറ്റ അഖില്‍ ചന്ദ്രന്‍. ഫേസ്ബുക്കിലൂടെയാണ് അഖില്‍ എസ്.എഫ്.ഐയ്ക്ക് വേണ്ടി വോട്ടഭ്യര്‍ത്ഥന നടത്തിയത്. തനിക്കെതിരെയുണ്ടായ ആക്രമണം വ്യക്തികള്‍ തമ്മിലുണ്ടായ പ്രശ്നത്തിനിടയിലാണെന്നും അതിന് എസ്എഫ്ഐയുമായി യാതൊരു പങ്കുമില്ലെന്നും അഖില്‍ പറഞ്ഞു. അന്നും ഇന്നും എന്നും എസ്എഫ്ഐ തന്നെയായിരിക്കുമെന്നും അഖില്‍ ഫേസ്ബുക്കില്‍ കുറിച്ചു.

 

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ് രൂപം

പ്രിയ വിദ്യാര്‍ത്ഥി സുഹൃത്തുക്കളെ, വിദ്യാഭ്യാസ മേഖലയില്‍ കച്ചവടവത്ക്കരണത്തിനും കാവി കാവി വത്ക്കരണത്തിനുമായുള്ള സംഘടിത നീക്കങ്ങള്‍ നടക്കുന്നവര്‍ത്തമാനകാല ഇന്ത്യന്‍ രാഷ്ട്രീയ പശ്ചാത്തലത്തിലാണ് വീണ്ടും ഒരു കോളേജ് യൂണിയന്‍ തെരഞ്ഞെടുപ്പ് നടക്കുന്നത് നമ്മുടെ രാജ്യത്തിന്റെ നാനാത്വം തകര്‍ക്കുന്ന പൊതു വിദ്യാഭ്യാസത്തെ വാണിജ്യവത്ക്കരിക്കുന്ന നീക്കങ്ങള്‍ക്കെതിരെ രക്തനക്ഷത്രാങ്കിത ശുഭ്രപതാകയേന്തി വിദ്യാര്‍ത്ഥി സമൂഹം നടത്തുന്ന പോരാട്ടങ്ങള്‍ക്ക് ശക്തി പകരുവാനാണ് കാലഘട്ടം ആവശ്യപ്പെടുന്നത്. ചരിത്ര ചരിത്ര നിയോഗം മനസ്സിലാക്കി പ്രവര്‍ത്തിക്കുന്നതിനുള്ള പ്രബുദ്ധത നമ്മള്‍ കാണിക്കേണ്ടതുണ്ട്.
കലാലയങ്ങളിലെ കെ എസ് യു അക്രമങ്ങളില്‍ എത്രയെത്ര സഖാക്കളുടെ ജീവനാണ് പൊലിഞ്ഞത്? ജി ഭുവനേശ്വരന്‍, സെയ്ദാലി, സി വി ജോസ് ജീവ ഛവമായിരുന്ന രക്തസാക്ഷി സൈമണ്‍ ബ്രിട്ടോ….. കാവിപ്പടയുടെ നിഷ്ഠുരമായ ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടതും എസ് എഫ് ഐയുടെ ഒട്ടേറെ സഖാക്കള്‍ കെ വി സുധീഷ്, അജയ്, സജിന്‍ ഷാഹുല്‍ …. ക്യാമ്പസ് ഫ്രണ്ട് കാര്‍ അരുംകൊല ചെയ്ത ധീര സഖാവ് അഭിമന്യു, ക്യാമ്പസുകളില്‍ അരാഷ്ട്രീയവാദം വളര്‍ത്തുവാന്‍ ശ്രമിക്കുന്ന അരാജകവാദികളെയും, കോര്‍പ്പറേറ്റ് മാധ്യമപ്പട യേയും തിരിച്ചറിയുക…. കനല്‍ ഊതിക്കെടുത്തുവാന്‍ ശ്രമിച്ചാല്‍ അത് ആളിക്കത്തും…. രാജ്യത്തിന്റെ ബഹുസ്വരതയും, മതനിരപേക്ഷതയും കാത്തു സൂക്ഷിക്കാനുള്ള പോരാട്ടങ്ങളില്‍ നമുക്ക് ഒറ്റക്കെട്ടായി കൈകോര്‍ക്കാം….. പോരാട്ടങ്ങള്‍ അവസാനിക്കുന്നില്ല…… എസ്.എഫ്.ഐ.യെ വിജയിപ്പിക്കാനുള്ള പ്രവര്‍ത്തനങ്ങളില്‍ വിദ്യാര്‍ത്ഥി സമൂഹം പടയണിചേരുക.
സഖാക്കളെ ലാല്‍സലാം….
അഭിവാദനങ്ങളോടെ അഖില്‍. സി യൂണിവേഴ്സിറ്റി കോളേജ്

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker