ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങിയത് ഐശ്വര്യ റായ് അല്ല, അത് ഈ താരം; പൊന്നിയിന്‍ സെല്‍വന്‍ താരങ്ങളുടെ പ്രതിഫലം ഇങ്ങനെ
ചെന്നൈ:ലോകമെമ്പാടുമുള്ള സിനിമാസ്വാദകര്‍ പ്രതീക്ഷയോടെ കാത്തിരുന്ന ചിത്രമാണ് ‘പൊന്നിയിന്‍ സെല്‍വന്‍’. ചിത്രം തിയേറ്ററുകളിലേയ്ക്ക് എത്തിക്കഴിഞ്ഞപ്പോള്‍ സിനിമയിലെ താരങ്ങളുടെ പ്രതിഫലത്തുകയാണ് ചര്‍ച്ചകളില്‍ നിറയുന്നത്. ഇന്ത്യന്‍ സിനിമയിലെ മുന്‍നിര താരങ്ങളാണ് ചിത്രത്തില്‍ കേന്ദ്ര കഥാപാത്രങ്ങളാകുന്നത്.
ചിത്രത്തില്‍ ഡബിള്‍ റോളിലെത്തുന്ന ഐശ്വര്യ റായ് 10 കോടി രൂപയാണ് പ്രതിഫലമായി വാങ്ങിയിരിക്കുന്നത്. ഒരു നീണ്ട ഇടവേളക്ക് ശേഷം ഐശ്വര്യ തെന്നിന്ത്യയില്‍ എത്തുന്ന ചിത്രം കൂടിയാണിത്. 12 കോടി രൂപയാണ് വിക്രം വാങ്ങിയത്. ആദിത്യ കരികാലന്‍ എന്ന കഥാപാത്രത്തെയാണ് വിക്രം ചിത്രത്തില്‍ അവതരിപ്പിക്കുന്നത്.
പൊന്നിയിന്‍ സെല്‍വന്‍ എന്ന ടൈറ്റില്‍ റോളില്‍ എത്തുന്ന ജയ രവിക്ക് 8 കോടി രൂപയാണ് പ്രതിഫലം. കാര്‍ത്തി 5 കോടി, തൃഷ 2.5 കോടി, ഐശ്വര്യ ലക്ഷമി 1.5 കോടി, ശോഭിത ധൂലിപാല, പ്രകാശ് രാജ് എന്നിവര്‍ 1 കോടി രൂപ വീതമാണ് പ്രതിഫലമായി വാങ്ങിയിരിക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍.
റഹ്മാന്‍, പ്രഭു, ശരത് കുമാര്‍, ജയറാം, ലാല്‍, വിക്രം പ്രഭു, പാര്‍ത്ഥിപന്‍, ബാബു ആന്റണി അശ്വിന്‍ കാകുമാനു, റിയാസ് ഖാന്‍, ശോഭിത ദൂലിപാല, ജയചിത്ര എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തും. കല്‍ക്കി കൃഷ്ണമൂര്‍ത്തിയുടെ ‘പൊന്നിയിന്‍ സെല്‍വന്‍’ എന്ന നോവലിനെ അടിസ്ഥാനമാക്കിയാണ് മണിരത്‌നം സിനിമ ഒരുക്കുന്നത്.