EntertainmentKeralaNews
ഐശ്വര്യ ലക്ഷ്മി നായികയാവുന്ന തെലുങ്ക് ത്രില്ലർ ‘ഗോഡ്സെ’ ടീസർ പുറത്ത്
സത്യദേവ് നായകനായെത്തുന്ന തെലുങ്ക് ആക്‌ഷൻ ത്രില്ലർ ‘ഗോഡ്സെ’യുടെ ടീസർ എത്തി. മഹേഷിന്റെ പ്രതികാരം തെലുങ്ക് റീമേക്കില്‍ ഫഹദിന്റെ വേഷത്തിലെത്തിയത് സത്യദേവ് ആയിരുന്നു. ഐശ്വര്യ ലക്ഷ്മിയുടെ തെലുങ്ക് അരങ്ങേറ്റ ചിത്രം കൂടിയാണ് ‘ഗോഡ്സെ’.
മലയാളി താരം ഷിജു അബ്ദുൾ റഷീദും സിനിമയിലൊരു പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. സി.കെ. കല്യാൺ, സി കെ എന്റർടെയ്ൻമെന്റിന്റെ ബാനറിൽ നിർമിക്കുന്ന ഗോഡ്സെ സംവിധാനം ചെയ്യുന്നത് ഗോപി ഗണേഷ് ആണ്. സുനിൽ കശ്യപ് സംഗീതം. ഛായാഗ്രഹണം സുരേഷ് എസ്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News