എതിരാളികളെ വെട്ടാന്‍ എയര്‍ടെല്ലിന്റെ പുതിയ ഓഫര്‍,പ്ലാന്‍ വിശദാംശങ്ങള്‍ ഇങ്ങനെ
മുംബൈ: പ്രമുഖ മൊബൈല്‍ സേവന ദാതാക്കളായ എയര്‍ ടെല്‍ പ്രീപെയ്ഡ് വരിക്കാര്‍ക്കായി പുതിയ റീച്ചാര്‍ജ് പ്ലാനുകള്‍ അവതരിപ്പിച്ചു. ഇക്കഴിഞ്ഞ ഡിസംബര്‍ ആദ്യം മുതല്‍ എയര്‍ടെല്‍ പ്രീപെയ്ഡ് നിരക്ക് വര്‍ധിപ്പിച്ചതിനു പിന്നാലെ 279,379 എന്നീ രണ്ടു പ്ലാനുകളാണ് അവതരിപ്പിച്ചത്. 279 രൂപയുടെ പ്ലാനില്‍ തിദിനം 1.5 ജിബി ഡാറ്റ,ദിവസേന നൂറ് എസ്എംഎസ് എന്നിവ 28 ദിവസത്തെ കാലാവധിയോട് കൂടി ലഭിക്കുന്നു.
379 രൂപയുടെ പ്ലാനില്‍ ആകെ ആറ് ജിബി ഡാറ്റ 900 എസ്എംഎസ് എന്നിവയാണ് ഓഫര്‍. എച്ച്ഡിഎഫ്സ് ലൈഫ് ഇന്‍ഷുറന്‍സ്,നാലാഴ്ചത്തെ ഷോ അക്കാദമി സേവനം, ഫാസ്ടാഗ് വാങ്ങുന്നവര്‍ക്ക് 100 രൂപ കാഷ്ബാക്ക്, വിങ്ക് മ്യൂസിക്, എയര്‍ടെല്‍ എക്സ്ട്രീം തുടങ്ങിയ സേവനങ്ങളും ഈ പ്ലാനില്‍ ലഭ്യമാണ്. 84 ദിവസമാണ് കാലാവധി.
നേരത്തെ 82 ദിവസം കാലാവധിയുണ്ടായിരുന്ന 558 പ്ലാനിന്റെ വാലിഡിറ്റി 56 ദിവസമാക്കി കുറച്ചതിന് പിന്നാലെ 84 ദിവസം കാലാവധിയില്‍ കുറഞ്ഞനിരക്കില്‍ ഈ പ്ലാന്‍ അവതരിപ്പിച്ചത്. കൂടാതെ വോഡഫോണിന്റെ 379 രൂപയുടെ പ്ലാനിനെ നേരിടാന്‍ കൂടി ലക്ഷ്യമിട്ടാണ് എയര്‍ടെലും അതേ നിരക്കില്‍ പുതിയ പ്ലാന്‍ അവതരിപ്പിച്ചിരിക്കുന്നത്