KeralaNewsRECENT POSTS
റൂമിലെ എ.സി പൊട്ടിത്തെറിച്ച് തിരുവനന്തപുരത്ത് വീടിന് തീപിടിച്ചു
തിരുവനന്തപുരം: തിരുവനന്തപുരത്ത് റൂമിലെ എ.സി പൊട്ടിത്തെറിച്ച് വീടിന് തീപിടിച്ചു. തിരുവനന്തപുരം വരമ്പാശേരി ലെയ്‌നില്‍ മാരാര്‍ജി ഭവന് സമീപത്തെ ഓമനയുടെ വീട്ടിലെ എസിയാണ് അപ്രതീക്ഷിതമായി പൊട്ടിത്തെറിച്ചത്. അപകടത്തില്‍ അമ്പതിനായിരത്തോളം രൂപയുടെ നഷ്ടം വന്നതായാണ് റിപ്പോര്‍ട്ട്. ഇന്നലെ രാത്രി പതിനൊന്നരയ്ക്കാണ് സംഭവം. അപകട സമയത്ത് മുറിയില്‍ വയോധികരായ ഓമനയും തങ്കമണിയുമാണ് ഉണ്ടായിരുന്നത്. പുറത്തുള്ള മുറിയില്‍ ഇരുവരുടെയും സഹോദരന്‍ ജയചന്ദ്രനും ഉണ്ടായിരുന്നു.
ഭീകര ശബ്ദത്തോടെ റൂമിലെ എസി പൊട്ടിത്തെറിക്കുകയായിരിന്നു. പിന്നാലെ റൂമില്‍ നിന്നു തീയും പുകയും പുറത്തേക്ക് വന്നതോടെ വീട്ടുകാര്‍ ബഹളം വെക്കുകയായിരുന്നു. തുടര്‍ന്ന് നാട്ടുകാര്‍ പോലീസിനെയും ഫയര്‍ഫോഴ്‌സിനെയും വിവരമറിയിച്ചു. തീ കെടുത്തി വയോധികരെ ബന്ധുവീട്ടിലേക്ക് മാറ്റി.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News