25.5 C
Kottayam
Thursday, May 9, 2024

വാക്കുകൾക്ക് പിന്നാലെ പ്ലക്കാർഡുകളും അൺ ‘പാർലമെണ്ടറി’; സഭയില്‍ ലഘുലേഖയ്ക്ക്‌ അനുമതി വേണം

Must read

ന്യൂഡൽഹി: പാർലമെന്റിന്റെ വർഷകാല സമ്മേളനത്തിന് മുന്നോടിയായി പ്ലക്കാർഡുകൾ ഉയർത്തി പ്രതിഷേധിക്കുന്നതിനും ലഘുലേഖ, വാർത്താക്കുറിപ്പ്, ചോദ്യാവലി എന്നിവ വിതരണം ചെയ്യുന്നതിനും വിലക്ക്. ലഘുലേഖ, വാർത്താക്കുറിപ്പ്, ചോദ്യാവലി എന്നിവയുടെ വിതരണത്തിന് സ്പീക്കറുടെ മുൻകൂർ അനുമതി വേണമെന്ന് ലോക്‌സഭാ സെക്രട്ടേറിയറ്റ് പുറത്തിറക്കിയ നിർദേശത്തിൽ പറയുന്നു.

ഇന്നലെ, പാർലമെന്റ് പരിസരങ്ങളിൽ പ്രകടനങ്ങളും ധർണകളും മതപരമായ ചടങ്ങുകളും വിലക്കിയതിനെതിരെ പ്രതിഷേധവുമായി പ്രതിപക്ഷ പാർട്ടികൾ രംഗത്തെത്തിയിരുന്നു. ഇതിനു പിന്നാലെയാണ് ഇപ്പോഴത്തെ നിർദേശം.

ജൂലൈ 18 ന് ആരംഭിക്കുന്ന വർഷകാല സമ്മേളനത്തിന് മുന്നോടിയായി പാർലമെന്റിന്റെ ഇരുസഭകളിലും അൺപാർലമെന്ററിയായി കണക്കാക്കുന്ന വാക്കുകളുടെയും പദപ്രയോഗങ്ങളുടെയും ലിസ്റ്റ് അടങ്ങിയ ബുക്ക്‌ലെറ്റും ലോക്‌സഭാ സെക്രട്ടേറിയറ്റ് പുറത്തിറക്കിയിരുന്നു. ഇതിനെതിരെയും വിമർശനം ഉയർന്നിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week