കിടിലന്‍ നൃത്തവുമായി അഹാനയും സഹോദരിമാരും; വീഡിയോ ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ
നടന്‍ കൃഷ്ണകുമാറിന്റെ മകളും നടിയുമായ അഹാന കൃഷ്ണ ഏവര്‍ക്കും സുപരിചിതയാണ്. കൊവിഡ് കാലഘട്ടത്തിലും ആരാധകരുമായി താരം തന്റെ വിശേഷങ്ങള്‍ പങ്കുവെക്കാറുണ്ട്. യൂട്യൂബ് ചാനലില്‍ കൂടിയാണ് താരം വിശേഷം പങ്കുവെക്കുന്നത്. അഹാനയെ കൂടാതെ കൃഷ്ണകുമാറിന് മൂന്നു മക്കള്‍ കൂടിയുണ്ട്. ഇവര്‍ക്കുമുണ്ട് യൂട്യൂബ് ചാനലുകള്‍. അച്ഛന്‍ കൃഷ്ണകുമാറിനും ഉണ്ട് ഒരു യുട്യൂബ് ചാനല്‍. അഞ്ച് പേര്‍ക്കും ഒരു പോലെ നിരവധി പേര്‍ ആരാധകരുമുണ്ട്.
ഇപ്പോള്‍ പതിവില്‍ നിന്ന് വ്യത്യസ്തമായി അഞ്ച് പേരുടെയും ചാനലുകളില്‍ ഇന്ന് ഒരേ വിഡിയോ എത്തിയതാണ് ആരാധകരെ അതിശയിപ്പിച്ചിരിക്കുന്നത്. നാല് സഹോദരിമാരും ചേര്‍ന്ന് നൃത്തം ചെയ്യുന്ന വിഡിയോയാണ് ഇത്. നാല് പേരെയും ശ്രദ്ധിക്കാനായി നാല് തവണ വിഡിയോ കണ്ടെന്നും, എല്ലാവരുടെയും ചാനലില്‍ എത്തി വിഡിയോ കണ്ടെന്നുമൊക്കെയാണ് ആരാധകര്‍ കമന്റ് ചെയ്തിരിക്കുന്നത്. മുമ്പുള്ളതുപോലെ ആരാണ് കൂടുതല്‍ നന്നായി നൃത്തം ചെയ്തത് എന്ന് അറിയാനുള്ള അഭിപ്രായ വോട്ടെടുപ്പും നടക്കുന്നുണ്ട്.