EntertainmentNews
സൈബര്‍ ആക്രമികള്‍ക്ക് ‘പ്രണയ ലേഖന’വുമായി അഹാന കൃഷ്ണ; വീഡിയോ വൈറല്‍
സാമൂഹിക മാധ്യമങ്ങളിലൂടെ സൈബര്‍ ആക്രമണം നടത്തുന്നവര്‍ക്കെതിരെ വേറിട്ട പ്രതിഷേധവുമായി നടി അഹാന കൃഷ്ണ. ‘ഐ ലൗവ് ലെറ്റര്‍ ടു സൈബര്‍ ബൂള്ളീസ്’ എന്ന പേരില്‍ പ്രണയ ലേഖനവുമായാണ് താരം രംഗത്ത് വന്നത്. സോഷ്യല്‍ മീഡയയിലൂടെയാണ് താരം വീഡിയോ അപ്ലോഡ് ചെയ്തിരിക്കുന്നത്.
സൈബര്‍ ആക്രമണം നടത്തിയതിലുള്ള പ്രതികരണമോ മറുപടിയോ അല്ല താന്‍ ഇതിലൂടെ ഉദ്ദേശിക്കുന്നതെന്ന് അഹാന പറയുന്നു. താനൊരു ഇരയല്ലെന്നും മോശം വാക്കുകള്‍ ഉപയോഗിച്ച് തന്നെ ആക്രമിച്ചവര്‍ സ്വയം ലജ്ജിക്കണമെന്നും അഹാന കൂട്ടിച്ചേര്‍ത്തു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News