തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും കൊവിഡ് മരണം. വ്യാഴാഴ്ച കോഴിക്കോട് മരിച്ച തൃക്കരിപ്പൂര്‍ സ്വദേശി അബ്ദുറഹ്മാന് (70) ആണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ കാസര്‍ഗോഡ് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം എട്ടായി.
പരിയാരം മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. രണ്ട് ദിവസം മുമ്പാണ് പനിയും ശാരീരിക അസ്വസ്ഥതയും കാരണം ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News