തിരുവനന്തപുരം: അഫ്ഗാനിസ്ഥാനിൽ കുടുങ്ങിക്കിടക്കുന്ന മലയാളികൾ ഉൾപ്പെടെയുള്ള ഇന്ത്യക്കാരെ തിരിച്ചെത്തിക്കുന്നതിൽ കേന്ദ്ര സർക്കാർ നടത്തുന്ന പ്രവർത്തനങ്ങൾക്ക് നന്ദി അറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ.
അഫ്ഗാനിസ്ഥാനിൽ നിന്നും ഇന്ത്യക്കാരെ സുരക്ഷിതമായി നാട്ടിലെത്തിക്കുന്നതിന് വേണ്ട മുൻകൈയെടുത്ത പ്രധാനമന്ത്രിയോടും ആവശ്യമായ സജ്ജീകരണങ്ങൾ ഒരുക്കിയ വിദേശകാര്യ മന്ത്രാലയത്തോടും ഹൃദയപൂർവ്വം നന്ദി പറയുന്നു. മുഖ്യമന്ത്രി ഫെയ്സ്ബുക്കിൽ കുറിച്ചു.
അഫ്ഗാനിസ്ഥാനിൽ പെട്ടുപോയിരിക്കുന്ന മലയാളികൾക്ക് സഹായങ്ങൾക്കായി നോർക്ക റൂട്ട്സുമായി ബന്ധപ്പെടാം. ഇതിനായി വിദേശകാര്യ മന്ത്രാലയത്തിന്റെ 24×7 പ്രവർത്തിക്കുന്ന സ്പെഷ്യൽ അഫ്ഗാനിസ്ഥാൻ സെല്ലിനെയും സമീപിക്കാവുന്നതാണെന്ന് ഫേയ്സ്ബുക്ക് പോസ്റ്റിൽ മുഖ്യമന്ത്രി വ്യക്തമാക്കി.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News